കേരളജനതയുടെ മറുപടിയാകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്ഫലം : കെ.ഇ.ഇസ്മായില്‍
GULF
09-Dec-2020
GULF
09-Dec-2020

ജാതിമതശക്തികളെയും, മാധ്യമങ്ങളെയും കൂട്ടുപിടിച്ചു ഇടതുപക്ഷത്തെ തോല്‍പ്പിയ്ക്കാമെന്നു സ്വപ്നം കാണുന്നവര്‍ക്കുള്ള, കേരളജനതയുടെ മറുപടിയാകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്ഫലം : കെ.ഇ.ഇസ്മായില്‍.
നവയുഗം അല്‍ഹസ്സ മേഖലകമ്മിറ്റി 'പ്രവാസികള്‍ ഹൃദയപക്ഷത്ത്' എന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
ദമ്മാം: എല്ലാവിധ ജാതിമതവര്‍ഗ്ഗീയ ശക്തികളെയും, ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചു കൊണ്ട് വ്യാപകമായ നുണപ്രചാരണം നടത്തി ഇടതുപക്ഷജനാധിപത്യമുന്നണിയെ തോല്‍പ്പിയ്ക്കാമെന്ന പ്രതിപക്ഷമുന്നണികളുടെ ചിന്തകള്‍, വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമായി അവശേഷിയ്ക്കുമെന്ന് കേരളരാഷ്ട്രീയത്തിലെ സീനിയര്‍ നേതാവും, മുന്‍മന്ത്രിയും, സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ കെ.ഇ.ഇസ്മായില്‍ പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചു, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'പ്രവാസികള്‍ ഹൃദയപക്ഷത്ത്' എന്ന് പേരിട്ട ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിയ്ക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷവും, അവര്‍ക്ക് പിന്തുണ നല്‍കുന്ന മാധ്യമങ്ങളും എത്രയൊക്കെ ശ്രമിച്ചാലും, പ്രളയവും, കൊറോണരോഗബാധയും പോലുള്ള എല്ലാ പ്രതിസന്ധിഘട്ടത്തിലും, സാധാരണജനങ്ങള്‍ക്കൊപ്പം നിന്ന്, അവര്‍ക്ക് സുരക്ഷിതത്വവും, കരുതലും, ക്ഷേമവും നല്‍കിയിട്ടുള്ള ഇടതുമുന്നണിയ്ക്ക് ഒപ്പം മാത്രമേ ജനങ്ങള്‍ നില്‍ക്കുകയുള്ളു. അവര്‍ ഇടതുപക്ഷത്തിനെതിരായ എല്ലാ നുണപ്രചാരണങ്ങളെയും അര്‍ഹിയ്ക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും, ജാതിമതശക്തികളെയും, മാധ്യമങ്ങളെയും കൂട്ടുപിടിച്ചു ഇടതുപക്ഷത്തെ തോല്‍പ്പിയ്ക്കാമെന്നു സ്വപ്നം കാണുന്നവര്‍ക്കുള്ള ജനങ്ങളുടെ മറുപടിയാകും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ്ഫലം എന്നും അദ്ദേഹം പറഞ്ഞു.
അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം അധ്യക്ഷത വഹിച്ച പരിപാടിയില്‍ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെന്‍സിമോഹന്‍, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ട്രെഷറര്‍ സാജന്‍ കണിയാപുരം, ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി, അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ മുരളി, നിസ്സാം പുതുശ്ശേരി, മുന്‍മേഖല സെക്രട്ടറി ഇ.എസ്.റഹീം, മുന്‍കേന്ദ്രകമ്മിറ്റിഅംഗം ഷാന്‍ പേഴുംമൂട് എന്നിവര്‍ സംസാരിച്ചു.
നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാര്‍, നിസ്സാം കൊല്ലം, സിയാദ്, മിനി ഷാജി, അബ്ദുള്‍ കലാം, സജീഷ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments