Image

സ്പുട്‌നിക് 5 വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു

Published on 09 December, 2020
സ്പുട്‌നിക് 5 വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു
അബുദാബി: റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം അബുദാബിയില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 500 പേരിലാണു പരീക്ഷണം. കോവിഡ് ബാധിച്ചിട്ടില്ലാത്തവരും 14 ദിവസത്തിനിടെ സാംക്രമിക രോഗങ്ങള്‍ പിടിപെടാത്തവരുമായ 18 വയസ്സിനു മുകളിലുള്ളവരെ പരിഗണിക്കും. ഇവര്‍ മറ്റു വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കെടുത്തവരാകരുത്.

താല്‍പര്യമുള്ളവര്‍ www.v4v.ae. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 20 ദിവസത്തിനിടെ 2 ഡോസ് വാക്‌സീന്‍ നല്‍കി നിരീക്ഷണത്തിനു വിധേയമാക്കും. യുഎഇയില്‍ രണ്ടാമത്തെ വാക്‌സീന്‍ പരീക്ഷണമാണിത്. നേരത്തെ ചൈനയുമായി സഹകരിച്ച് നടത്തിയ വാക്‌സീന്‍ പരീക്ഷണത്തില്‍ 33000ത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക