Image

സത്യസായിബാബയായി ദിലീപ്

Published on 12 June, 2012
സത്യസായിബാബയായി ദിലീപ്
കൊച്ചി: വേഷപ്പകര്‍ച്ചകയില്‍ ദിലീപ് വീണ്ടും പരീക്ഷണത്തിന്.  ഇനി ദിലീപ് സത്യസായിബാബയായി പ്രേക്ഷകര്‍ക്കുമുന്നിലേക്ക്. ബാബയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ' ബാബസത്യസായി സിനിമയില്‍ നായകവേഷം അഭിനയിച്ചുകൊണ്ട് മലയാളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വളരുകയാണ് ഈ നടന്‍. സെപ്തംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന സിനിമയൊരുക്കുന്നത് വിഖ്യാത തെലുങ്ക് സംവിധായകന്‍ കോടിരാമകൃഷ്ണയാണ്. 

ബാബയുടെ 25 മുതല്‍ 85 വയസ്സുവരെയുള്ള ജീവിതമാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജയപ്രദയാണ് ബാബയുടെ അമ്മവേഷത്തില്‍. അനുഷ്‌കഷെട്ടി മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും. തെന്നിന്ത്യയിലെ പലനടന്മാരെയും പരിഗണിച്ചശേഷമാണ് കോടിരാമകൃഷ്ണയുടെയും സംഘത്തിന്റെയും അന്വേഷണം ദിലീപിലെത്തിയത്. ബാബയുടെ വേഷം അവതരിപ്പിക്കാമോ എന്ന ചോദ്യം അക്ഷരാര്‍ഥത്തില്‍ ദിലീപിനെ ഞെട്ടിച്ചു. ഇത്രയും വലിയൊരു കഥപാത്രത്തിന് തന്റെ രൂപം ഇണങ്ങുമോയെന്നായിരുന്നു സംശയമെന്നും ദിലീപ് പറയുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ബാബയുടെ രൂപത്തിലേക്ക് ദിലീപിനെ മാറ്റിയെടുത്ത കമ്പ്യൂട്ടര്‍ചിത്രങ്ങള്‍ അയച്ചുകൊടുത്തു. അതുകണ്ടപ്പോള്‍ അവിശ്വസനീയതയാണുണ്ടായതെന്ന് ദിലീപ് പറഞ്ഞു. 

'ഇത് ഭഗവാന്‍ സത്യസായി ബാബയുടെ അനുഗ്രഹം. അദ്ദേഹത്തിന്റെ ജീവതകഥ സിനിമയാകുമ്പോള്‍ അതിലെ പ്രധാനകഥാപാത്രമാകുകയെന്നതില്‍ കവിഞ്ഞ് വേറൊരു ഭാഗ്യമില്ല.' ദിലീപ് പറയുന്നു. തെലുങ്കിലൊരുങ്ങുന്ന ചിത്രം മറ്റ്ഭാഷകളിലേക്ക് മൊഴിമാറ്റും. കരട്ടം രാംബാബുവാണ് നിര്‍മാതാവ്. ചിന്തപ്പളളി രാമണ്ണ രചനനിര്‍വഹിക്കുന്ന ' ബാബസത്യസായി ' ക്ക് സംഗീതം പകരുന്നത് ഇളയരാജ. പുട്ടപര്‍ത്തിയും ഉത്തരേന്ത്യയുമാണ് പ്രധാന ലൊക്കേഷനുകള്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക