എം എസ് എസ് ദുബൈ യു എ ഇ നാഷണൽ ഡേ ആഘോഷിച്ചു
GULF
13-Dec-2020
ഫയാസ് അഹമ്മദ്, ജിബി റഹിം
GULF
13-Dec-2020
ഫയാസ് അഹമ്മദ്, ജിബി റഹിം

വർഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിദ്ധ്യമായ, ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള മോഡൽ സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) 49മത് യു എ ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.
ആരോഗ്യ വകുപ്പിന്റെ കർശന നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ, നേരത്തെ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടത്തിയ വിവിധ മത്സരങ്ങളിലെ സമ്മാനാർഹരായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ, പ്രോഗ്രാം കൺവീനർ കെ.എം.മുജീബ് സ്വാഗതം ആശംസിക്കുകയും, കുട്ടികൾ അവരുടെ മാതാപിതാക്കളും കുടുംബവുമായി ഊഷ്മളവും ഗാഢവുമായ ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമ്മിപ്പിച്ചുകൊണ്ട് എം.എസ് എസ് ചെയർമാൻ എം.സി. ജലീൽ പരിപാടികൾ ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
ജീവിതം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന UAE യെ നമ്മുടെ നാടിനോടൊപ്പം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ദേശീയ ദിന സന്ദേശം കൈമാറികൊണ്ട് കാസിം പുത്തൻപുരക്കൽ ഉത്ബോധിപ്പിച്ചു.
തുടർന്ന് സമ്മാനാർഹരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ എം എസ് എസ് സംഘടിപ്പിച്ച യു എ ഇ ദേശീയ ദിനാഘോഷ പരിപാടി ഒരു വൻ വിജയമാക്കിയ ഏവർക്കും ജനറൽ സെക്രട്ടറി സിദ്ദീഖ് പാലോട്ട് നന്ദി പ്രകാശിപ്പിച്ചു.


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments