കിം കി ഡുക്കിന്റെയും, യു.എ.ഖാദറിന്റെയും നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചിച്ചു
GULF
13-Dec-2020
GULF
13-Dec-2020

ദമ്മാം: ഭാഷയുടെ അതിരുകൾ തകർത്ത് മലയാളിസിനിമ പ്രേമികളുടെ ആരാധന പിടിച്ചു പറ്റിയ വിശ്വവിഖ്യാത ദക്ഷിണ കൊറിയൻ സിനിമ സംവിധായകൻ കിം കി ഡുക്ക്, നോവലിസ്റ്റും, ചെറുകഥാകൃത്തും, ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ഏഴു പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എഴുത്തുകാരൻ യു.എ ഖാദര്‍ എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
ദേശാതിര്‍ത്തികള്‍ക്കും, ഭാഷാതിര്‍ത്തികള്‍ക്കും, ആദര്‍ശ-വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും അപ്പുറം തങ്ങളുടെ പ്രവർത്തനമേഖലകളിൽ മികച്ചു നിന്ന് അനന്യസാധാരണമായ വിസ്മയം തീർത്ത പ്രതിഭകളായിരുന്നു കിം കി ഡുക്കും, യു.എ.ഖാദറും എന്ന് നവയുഗം വായനവേദി അനുസ്മരണ പ്രസ്താവനയിൽ പറഞ്ഞു. .
മനുഷ്യജീവിതത്തെ ഋതുഭേദങ്ങളുടെ നിഴലിൽ കണ്ട, ഒട്ടേറെ ലോകപ്രശസ്ത ദക്ഷിണ കൊറിയൻ സിനിമകൾ തീർത്ത സംവിധായകനായിരുന്നു കിം കി ഡുക്ക്. സമരിറ്റൻ ഗേൾ, ത്രീ അയേൺ, അരിരംഗ്, ബ്രത്ത്, പിയത്ത തുടങ്ങി 23 സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തി നേടിയ ചിത്രം "സ്പ്രിങ് സമ്മർ ഫാൾ വിൻറർ ആൻഡ് സ്പ്രിങ്" ആണ്.

69-ാമത് വെനീസ് ചലച്ചിത്രമേളയിലെ ഗോൾഡൻ ലയൺ, 61-ാമത് വെനീസ് ചലചിത്രമേളയിൽ സിൽവർ ലയൺ, 54-ാമത് ബെർലിൻ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ സിൽവർ ബെയർ, കാൻ ഫെസ്റ്റിവൽ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകർ ഉണ്ട്. തിരുവനന്തപുരം ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൂടെ മലയാളി ചലച്ചിത്രപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനായി മാറിയിരുന്നു.
ബര്‍മ്മക്കാരിയായ മാതാവിന്റെ മകനായി ജനിച്ചു മലയാളത്തിന്റെ സ്വന്തമായി മാറിയ യു.എ.ഖാദർ, ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സര്‍ഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയ എഴുത്തുകാരനാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞു നിന്നു.

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ഏറ്റവും പ്രശസ്ത കൃതിയായ 'തൃക്കോട്ടൂര്‍ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനരചനകള്‍. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹത്തിന്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എസ് .കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്നീ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഈ രണ്ടു മഹാപ്രതിഭകളുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും, ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായും നവയുഗം വായനവേദി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ രണ്ടു മഹാപ്രതിഭകളുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും, ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായും നവയുഗം വായനവേദി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments