സി.ഒ.ടി അസീസിന് യാത്രയയപ്പും ലൈവ് മെഹ്ഫിലും സംഘടിപ്പിച്ചു
GULF
13-Dec-2020
GULF
13-Dec-2020

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.ഒ.ടി അസീസിന് കോഴിക്കോട് ഡിസ്ട്രിക്ട് ഫോറം ജിദ്ദ കമ്മറ്റിയും കാലിക്കറ്റ് മ്യൂസിക് ലവേഴ്സും സംയുക്തമായി യാത്രയയപ്പ് നല്‍കി. ഡോ. ഇസ്മായില്‍ മരിതേരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹിഫ്സുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ പേരാമ്പ്ര, എസ്.എം താജുദ്ധീന്‍, ഇഖ്ബാല്‍ പൊക്കുന്ന്, സമദ് കിണാശ്ശേരി ഖത്തര്‍ എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ പിലാക്കണ്ടി സ്വാഗതവും സാദിഖലി തുവ്വൂര്‍ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ചു നടന്ന ലൈവ് മെഹ്ഫിലിന് മന്‍സൂര്‍ ഫറോഖ്, ഷാജഹാന്‍ ബാബു, അന്‍സാര്‍ കൊല്ലം, സാബിര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. ജമാല്‍ പാഷ, മുംതാസ് അബ്ദുള്‍റഹ്മാന്‍, ഡോ. ഹാരിസ്, സാദിഖലി, ജഅഫര്‍ ഖാന്‍ വയനാട് എന്നിവര്‍ ഗാനമാലപിച്ചു. നൗഷാദ് ചാത്തല്ലൂരിന്റെ നേതൃത്വത്തില്‍ പരിപാടികള്‍ എച്ച് ആന്‍ഡ് ഇ ഫേസ്ബുക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്തു.
റിപ്പോര്‍ട്ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments