Image

ശീതകാലം കഴിയും വരെ ജര്‍മനിയില്‍ നിയന്ത്രണം തുടരും

Published on 16 December, 2020
ശീതകാലം കഴിയും വരെ ജര്‍മനിയില്‍ നിയന്ത്രണം തുടരും


ബര്‍ലിന്‍: ജര്‍മനിയില്‍ ശീതകാലം കഴിയുന്നതു വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന. ക്രിസ്മസ് -പുതുവര്‍ഷ സീസണ്‍ കണക്കിലെടുത്ത് ഡിസംബര്‍ 16 മുതല്‍ ജനുവരി 10 വരെയാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും തുടരാന്‍ ആലോചിക്കുന്നത്.

ശ്വാസകോശ രോഗങ്ങളും മറ്റും ഉള്ളവര്‍ക്ക് പൊതുവേ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ കഷ്ടതകളുടേതാണ്. ഈ സാഹചര്യത്തില്‍ ഫെബ്രുവരി വരെയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

കടകള്‍ക്കും മറ്റുമുള്ള നിയന്ത്രണങ്ങള്‍ തുടരുന്‌പോഴും സ്‌കൂളുകളും കിന്‍ഡര്‍ ഗാര്‍ട്ടനുകളും മുന്‍ നിശ്ചയപ്രകാരം തന്നെ തുറന്നു പ്രവര്‍ത്തിപ്പിച്ചേക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക