പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് അറ്റ് ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു
GULF
16-Dec-2020
GULF
16-Dec-2020

കുവൈറ്റ്: പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററും കുവൈറ്റ് അഭിഭാഷക സ്ഥാപനമായ അറ്റ് ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങില്‍ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കുവൈറ്റി അഭിഭാഷകന്‍ യൂസഫ് ഖാലിദ് അല്‍ മുതൈറി, പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, ട്രഷറര്‍ ഷൈനി ഫ്രാങ്ക് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബറിലാണ് പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി, കുവൈറ്റ് നിയമമനുസരിച്ച് കൂടുതല്‍ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ ലഭ്യമാകും എന്നതാണ് പ്രത്യേകത. സേവനങ്ങള്‍ക്കായി 66957576 എന്ന മൊബൈല്‍ നന്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗല്‍ സെല്‍ ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments