ഇടതുപക്ഷത്തെ നുണകഥകളിലൂടെ തകര്‍ക്കാന്‍ കേരളജനത അനുവദിയ്ക്കില്ല: പി.പി.സുനീര്‍.
GULF
17-Dec-2020
GULF
17-Dec-2020
അല്‍ഹസ്സ: പ്രളയമായാലും, രോഗബാധ ആയാലും, ഏതു പ്രതികൂലസാഹചര്യങ്ങള്‍ വന്നാലും ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണിയെ, കേന്ദ്രഏജന്‍സികളുടെയും, ചില മാധ്യമങ്ങളുടെയും സഹായത്തോടെ പ്രചരിപ്പിയ്ക്കുന്ന നുണകഥകളിലൂടെ തകര്‍ക്കാന്‍ കേരളജനത അനുവദിയ്ക്കില്ലെന്ന് സി.പി.ഐ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും, കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ പി.പി.സുനീര്‍ പറഞ്ഞു.
നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവയുഗം 2021 ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ജാതി, മത, വര്‍ഗ്ഗീയ ശക്തികളുടെ പ്രീതി പിടിച്ചു പറ്റി വോട്ടുബാങ്ക് രാഷ്ട്രീയം കളിയ്ക്കാതെ, സമഗ്രവും, ഫലപ്രദവുമായ ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി പിടിച്ചു പറ്റാനാണ് എന്നും ഇടതുപക്ഷം ശ്രമിച്ചിട്ടുള്ളത്. ആ ജനകീയാടിത്തറയെ തകര്‍ക്കാന്‍ ഒരു വിരുദ്ധ ശക്തികള്ക്കും കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നവയുഗം അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ zoom പ്ലാറ്റ്ഫോമില്‍ കൂടിയ യോഗത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ലത്തീഫ് മൈനാഗപ്പള്ളി, നിസാം കൊല്ലം, സനു മഠത്തില്‍, രതീഷ് രാമചന്ദ്രന്‍, അല്‍ഹസ്സ മേഖല നേതാക്കളായ മുരളി, ബദര്‍, നിസാം പുതുശേരി, അന്‍സാരി അഖില്‍, നവയുഗം കേരളത്തിന്റെ നേതാക്കളായ രാജീവ് ചവറ, അബ്ദുള്‍ കലാം എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
നവയുഗം അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ സ്വാഗതവും, കേന്ദ്രകമ്മിറ്റി അംഗം സിയാദ് നന്ദിയും പറഞ്ഞു.
അല്‍ഹസ്സ മേഖലയിലെ നവയുഗത്തിന്റെ 2021 ലെ മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങിയതായി മേഖല ഭാരവാഹികള്‍ അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments