തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും
OCEANIA
29-Dec-2020
OCEANIA
29-Dec-2020

ബ്രിസ്ബന്‍:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികള്‍ ആഘോഷമാക്കി.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി. പ്രളയവും കോവിഡും ഉയര്‍ത്തിയ പ്രതിസന്ധികളില്‍ തളരാതെ ജനങ്ങളെയാകെ ചേര്‍ത്ത് നിര്‍ത്തുകയും സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ട് പ്രൗഡോജ്വലമായി ഒരു ജനതയെ നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ ആത്മവിശ്വാസം നല്‍കുന്ന ജനവിധിയാണിതെന്നും ഇടതുപക്ഷ അനുഭാവികള്‍ ചൂണ്ടിക്കാട്ടി.
കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിജയമാഘോഷിച്ചത്. കൂട്ടായ്മയില്‍ സജീവ് കുമാര്‍. ജഗജീവ് കുമാര്‍, റോബിന്‍ പാല, ലിയോണ്‍സ് ജോര്‍ജ്, സൂരി മനു, പോളി എന്നിവര്‍ സംസാരിച്ചു. രാജന്‍ വീട്ടില്‍, റിജേഷ് കെ.വി , അഫ്ടല്‍ യൂസഫ് , ജെറിന്‍ കരോള്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments