Image

ജോർജിയ വോട്ടെടുപ്പ് ഏഴു മണി വരെ; ഫലം രാത്രി വന്നേക്കും

Published on 05 January, 2021
ജോർജിയ വോട്ടെടുപ്പ് ഏഴു മണി വരെ; ഫലം രാത്രി വന്നേക്കും
ജോർജിയയിൽ തകർപ്പൻ വോട്ടിംഗ്. രാത്രി 7  മണിക്ക് പോളിങ് തീരും. ഫലം രാത്രി ഉണ്ടായേക്കും 

പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഫലം വരാൻ ഏതാനും ദിവസമെടുത്തു. ഇത്തവണ അതുണ്ടാവില്ലെന്നു കരുതുന്നു.

പോളിങ് തീർന്ന ശേഷമാണ് വോട്ടെണ്ണുക. എങ്കിലും മെയിൽ ബാലറ്റുകൾ ഒപ്പ് ഒത്തു നോക്കി റെഡിയാക്കി വയ്ക്കണമെന്നാണ് ചട്ടം. ഇലക്ഷനിൽ തങ്ങളുടെ വോട്ട് കൃത്യമായി എണ്ണുമെന്നു പകുതി റിപ്പബ്ലിക്കന്മാർ കരുതുന്നു. പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അവരുടെ എണ്ണം 92  ശതമാനമായിരുന്നു. പത്തിൽ ഒൻപത് ഡമോക്രാറ്റുകളും വോട്ട് ശരിയായി എണ്ണുമെന്നു കരുതുന്നു.

കഷ്ടിച്ച് 12000 വോട്ടിനാണ് ജോർജിയ പ്രസിഡന്റ് ട്രംപിന് നഷ്ടമായത്. എന്നാൽ കൃത്രിമം നടന്നതായി ബഹുഭൂരിപക്ഷവും കരുതുന്നില്ലെന്ന് എക്സിറ്റ്  പോളുകൾ സൂചിപ്പിക്കുന്നു.

നവംബറിലെ ഇലക്ഷനിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് കിട്ടാത്തത് കൊണ്ടാണ് ഇന്ന് റൺ ഓഫ് വോട്ടിംഗ് വേണ്ടി വന്നത്.

നിലവിലുള്ള റിപ്പബ്ലിക്കനായ സെനറ്റർ ഡേവിഡ് പേർഡ്യുവിനെ ഡമോക്രാറ്റിക് പാർട്ടിയിലെ ജോൺ  ഓസോഫ്  നേരിടുന്നു.

നിലവിലുള്ള മറ്റൊരു സെനറ്റർ കെല്ലി ലോഫ്‌ളരെ (റിപ്പബ്ലിക്കൻ) റവ. റാഫേൽ വാർനോക്ക്  നേരിടുന്നു.

സെനറ്റംഗമായിരുന്ന  ഐസാക്‌സൺ ആരോഗ്യ കാരണങ്ങളാൽ രാജി വച്ചപ്പോൾ, ഗവർണർ കെമ്പ് പകരം നിയമിച്ചതാണ് കോടീശ്വരിയായ കെല്ലി ലോഫ്‌ളരെ.

പ്രസിഡന്റ് തെരെഞ്ഞെടുപ്പ് പോലെ സുപ്രധാനമാണ്  ഈ ഇലക്ഷൻ. സെനറ്റ്  ആര് നിയന്തിക്കും എന്ന് ഇലക്ഷൻ ഫലം തീരുമാനിക്കും. 100 അംഗ സെനറ്റിൽ ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് 50 ഉം , ഡമോക്രാറ്റുകൾക്ക് 48 ഉം  അംഗങ്ങൾ. ഒരു സീറ്റിലെങ്കിലും വിജയിച്ചാൽ  റിപ്പബ്ലിക്കന്മാർ സെനറ്റ്  നിയന്ത്രിക്കും. എന്നാൽ രണ്ട് സീറ്റിലും ഡമോക്രാറ്റുകൾ ജയിച്ചാൽ ഇരു കൂട്ടർക്ക് 50  സീറ്റ്  വീതമാകും. അപ്പോൾ സെനറ്റ്   അധ്യക്ഷ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ  കാസ്റ്റിങ് വോട്ടോടെ  പാർട്ടിക്ക് ഭുരിപക്ഷമാകും.

സെനറ്റ്  കൂടി ഡമോക്രാറ്റുകൾ  ജയിച്ചാൽ തീവ്ര ഇടതുപക്ഷ നിയമങ്ങൾ ഉണ്ടാവുമെന്ന് റിപ്പബ്ലിക്കന്മാർ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക