Image

ട്രംപ് ഇനിഎങ്കിലും മൗനം പാലിക്കൂ? (ബി ജോൺ കുന്തറ)

Published on 09 January, 2021
ട്രംപ് ഇനിഎങ്കിലും മൗനം പാലിക്കൂ? (ബി ജോൺ കുന്തറ)
നവംബർ അവസാനം ഈ ലേഖകൻ എഴുതിയിരുന്നു "ട്രംപിന് ഒരാഴ്ചകൂടി പരാജയം സമ്മതിക്കുന്നത്തിന്" എന്ന തലക്കെട്ടിൽ. അതിൽ വിവരിച്ചിരുന്നു എങ്ങിനെ ജനുവരി 6ന്  തിരഞ്ഞെടുപ്പു സ്ഥിരീകരണ നടപടികൾ  യു സ്‌ കോൺഗ്രസ്സിൽ നടക്കും എന്ന് . സെനറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കുന്നില്ല എന്ന നില വന്നാൽ ത്തന്നെ അത് ഹൗസിലും പാസ്സാക്കപ്പെടണം ഡെമോക്രാറ്റ്സ് ഹൌസ് നിയന്ധ്രിക്കുന്ന സാഹചര്യത്തിൽ ഇത് എങ്ങിനെ വിലപ്പോകും? ഭരണഘടന അനുശാസിക്കുന്ന നടപടി ക്രമമാണിത്.

6ആം തിയതി തലസ്ഥാന നഗരിയിൽ ഒരു പ്രകടനം വിളിച്ചു കൂട്ടിയത് തികച്ചും അനാവശ്യമായിപ്പോയി. അതിൽ ട്രംപ് സംസാരിച്ചത് അതിലും കടന്ന തെറ്റ്. ട്രംപ് ജനുവരി 20വരെ രാഷ്ട്രത്തിൻറ്റെ പ്രസിഡൻറ്റ് എന്ന് എന്തുകൊണ്ട് ഓർത്തില്ല?

നടന്ന പ്രകടനം ആരത് വിളിച്ചുകൂട്ടി എന്നത് അവ്യക്തo റിപ്പബ്ലിക്കൻ പാർട്ടിയല്ല എന്നത് എല്ലാവർക്കും അറിയാം. നിരവധി ട്രംപ് അനുയായികൾ റിപ്പബ്ലിക്കൻ പാർട്ടിയുമായി ഒരു സംയോജനവും ഇല്ലാത്തവർ. ഇതുപോലുള്ള തീവ്രവാദികൾ ഇരു പക്ഷത്തും ഉണ്ട് എന്നതാണ് അപകടാവസ്ഥ.
6ആം തിയതി തലസ്ഥാന നഗരിയിൽ തടിച്ചുകൂടിയ ജനത വഹിച്ചിരുന്ന പതാകകൾ ശ്രദ്ധിച്ചാൽ കാണുവാൻ പറ്റും ഒരെണ്ണം പോലും റിപ്പബ്ലിക്കൻ പാർട്ടിയുടേത് അല്ലായിരുന്നു എന്ന്. എന്നിരുന്നാൽ ത്തന്നെയും ആ പ്രകട നവും അതിക്രമങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്ക് അപമാനം സൃഷ്ടിച്ചിരിക്കുന്നു.
തിരഞ്ഞെടുപ്പു സ്ഥിരീകരണ വേദിയിൽ അംഗങ്ങൾ എതിര്പ്പ്  പ്രകടിപ്പിക്കുക ഒരു പുതുമയല്ല 2016 ലും അതു നടന്നിരുന്നു ഇത് കോൺഗ്രസ് അംഗങ്ങളുടെ അവകാശം എന്നിരുന്നാൽ ത്തന്നെയും പലപ്പോഴും അതെല്ലാം വെറും കോൺഗ്രസ്സിൽ നടക്കുന്ന രാഷ്ട്രീയ പ്രകടനങ്ങൾ ആയി അവസാനിക്കും.
കഴിഞ്ഞ ദിനം ഡി. സി യിൽ ലഹള ഉണ്ടാക്കിയവർ, സാധാരണ പൊതുജനം കേൾക്കുകയും കണ്ടിട്ടില്ലാത്തവരുമായ സംഘംങ്ങൾ ഇവർ സാധാരണ സമയം മാളങ്ങളിൽ ഒളിച്ചിരിക്കും അവസരം വന്നാൽ പുറത്തുവരും ഇവരാരും രാജ്യ സ്നേഹികളോ അഭിമാനികളോ അല്ല വെറും വിപ്ലവകാരികൾ. നടന്ന അതിക്രമങ്ങളിൽ കപട വേഷത്തിൽ ആൻറ്റിഫാ, ബി ൽ എം പ്രവർത്തകരും പങ്കുകൊണ്ടു എന്ന് പലേ വിവരങ്ങളും കാട്ടുന്നു.

അന്ന് നിയമ പാലകർ കാട്ടിയ അശ്രദ്ധ ചോദ്യചെയ്യപ്പെടണം. എങ്ങിനെ ഈ തീവ്രവാദികൾ ക്യാപ്പിറ്റൽ സൗധത്തിൽ കയറിപ്പറ്റി? ഇതുപോലുള്ള ഒരു ആൾകൂട്ടം തലസ്ഥാന നഗരിയിൽ സമ്മേളിക്കുന്ന വിവരം ഒരു രഹസ്യമായിരുന്നില്ല.

ഈ അവസ്ഥയിൽ എല്ലാ വെല്ലുവിളികളേയും തരണം ചെയ്ത് ഉപരാഷ്ട്രപതി മൈക് പെൻസ് സെനറ്റ് നിയന്ധ്രിച്ചു ബൈഡൻ വിജയം സ്ഥിരീകരിക്കപ്പെട്ടു ഇതിൽ പെൻസ് അഭിനന്ദനം അർഹിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെ ഇവിടെ കുറ്റക്കാരായി കാണുന്നില്ല. അവർ എല്ലാ രാഷ്ട്രീയക്കാരും നടത്തുന്ന നടപടിക്രമങ്ങൾ അനുകരിച്ചു, ഡെമോക്രാറ്റ്‌സ് നടത്തിയ ഇമ്പീച്ഛ് നാടകം നാം കണ്ടതാണല്ലോ ഇവരാരും ഒരു പ്രകടനത്തിന് ഒരു ആഹ്വാനവും നടത്തിയിട്ടില്ല.

എന്തായാലും ട്രംപ് തോൽവി ഇപ്പോൾ സമ്മതിച്ചിരിക്കുന്നു താൻ നടപടിക്രമങ്ങൾ അനുസരിച്ചു വൈറ്റ് ഹൌസ് വിട്ടുപോകും എന്ന് കഴിഞ്ഞ ദിനം പരസ്യ പ്രസ്താവന നടത്തി. ഈ അവസരത്തിൽ ഡെമോക്രാറ്റ് പാർട്ടിയും അവരെ തുണക്കുന്ന മാധ്യമങ്ങളും കുറച്ചു സംയപനം കാട്ടുക നിങ്ങൾ ആഗ്രഹിച്ചതുപോലെ ട്രാപ് പരാജിതനായി സമാധാന പുരസ്സരം വൈറ്റ് ഹൌസ് വിടുവാൻ അയാളെ അനുവദിക്കൂ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക