Image

ആനക്കൊമ്പ്: മോഹന്‍ലാലിനെതിരേ കേസ്

Published on 14 June, 2012
ആനക്കൊമ്പ്: മോഹന്‍ലാലിനെതിരേ കേസ്
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരേ വനംവകുപ്പ് കേസെടുത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസെടുത്തത്. 

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാകാശ കൂട്ടായ്മ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ അനില്‍കുമാര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പരാതിക്കാരനില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ മോഹന്‍ലാലിന്റെ മൊഴിയെടുക്കാന്‍ പോലീസ് സാധിച്ചില്ല. 

2011 ജൂലൈ 22-ന് ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണെ്ടടുത്തത്. ഇത് വനംവകുപ്പിന് പരിശോധനയ്ക്കായി നല്‍കി യഥാര്‍ഥ ആനക്കൊമ്പാണ് പിടിച്ചെടുത്തതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദായനികുതി വകുപ്പോ പോലീസോ തയാറായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. 2012 ഫെബ്രുവരി 29-നാണ് പിടിച്ചെടുത്തത് ആനക്കൊമ്പാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് 'വിവരാകാശ കൂട്ടായ്മ' പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക