മാസ്റ്ററിന്‍റെ ക്ലൈമാക്സ് ചോര്‍ന്നു; അദ്ധ്വാനവും ജീവിതങ്ങളും തകര്‍ക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ

ചെന്നൈ: തീയേറ്ററുകളില്‍ എത്താനിരിക്കെ വിജയ് ചിത്രം മാസ്റ്ററിന്‍റെ ക്ലൈമാക്സ് ചോര്‍ന്നു. സിനിമ തിയേറ്ററുകളുടെ ഓപ്പണ്‍ തന്നെ മാസ്റ്റര്‍ എന്ന വിജയ് ചിത്രത്തിലൂടെയാണ്. ഇതിനെച്ചൊല്ലി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും മാസ്റ്റര്‍ നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ചോര്‍ന്നത്.
സമൂഹമാദ്ധ്യമങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ പ്രചരിക്കുന്നത്. ഒന്നര വര്‍ഷത്തെ അധ്വാനം തകര്‍ക്കരുതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേരളത്തിലടക്കം ഒട്ടനവധി ഫാന്‍സ് അസോസിയേഷനുകളുള്ള താരമാണ് വിജയ്.
.jpg)
വാര്‍ത്തയറിഞ്ഞതോടെ വിജയ് ആരാധകര്‍ നിരാശയിലാണ്. കഴിഞ്ഞ ദിവസം വിതരണക്കാര്‍ക്കായി ഒരു ഷോ നടത്തിയിരുന്നു. ഇവിടെ നിന്നാകാം ചിത്രത്തിലെ രംഗങ്ങള്‍ ചോര്‍ന്നതെന്നാണ് സൂചന
Facebook Comments