Image

സിനിമാക്കാര്‍ക്കും രക്ഷകനായി വിജയ്; പ്രതികരണവുമായി ദിലീപ്

Published on 12 January, 2021
സിനിമാക്കാര്‍ക്കും രക്ഷകനായി വിജയ്; പ്രതികരണവുമായി ദിലീപ്

കേരളത്തിലെ തിയറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ ചിത്രമാണ് ദളപതി വിജയ് നായകനാകുന്ന 'മാസ്റ്റര്‍' എന്ന് തിയറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ്. കേരളത്തിലെ എല്ലാം തിയറ്ററുകളിലും മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കുമെന്ന് ദിലീപ് വ്യക്തമാക്കി.


'അന്‍പത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദര്‍ശനത്തിന്റെ എണ്ണവും കുറവ്. എന്നാലും എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയറ്ററുകളില്‍ വരുന്നു. ഇത്രയും നാള്‍ നമ്മളൊക്കെ സങ്കടത്തിലായിരുന്നു. ഇനി ആഘോഷത്തിന്റെ കാലമാണ്'- ദിലീപ് പറഞ്ഞു.


കഴിഞ്ഞ മാര്‍ച്ച്‌ 11ന് ആണു കേരളത്തിലെ തിയറ്ററുകള്‍ അടച്ചത്. മാത്രമല്ല നിര്‍മാതാക്കളും തിയറ്റര്‍ സംഘടനയും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സാമ്ബത്തിക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ തിയറ്ററുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക