കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വനിതാ സമ്മേളനം സംഘടിപ്പിച്ചു
GULF
12-Jan-2021
ജഗത് കൃഷ്ണകുമാര്‍
GULF
12-Jan-2021
ജഗത് കൃഷ്ണകുമാര്‍

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ കൊല്ലം പ്രവാസികളായ വനിതകള്‍ പങ്കെടുത്തു.
രണ്ടു ഘട്ടങ്ങളായി നടന്ന സമ്മേളനത്തിലെ ആദ്യഘട്ടമായ സാംസ്‌കാരിക സമ്മേളനം വനിതാ വേദി പ്രസിഡന്റ് ബിസ്മിരാജിന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു. ബി കെ എസ് വനിതാ വേദി മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി മോഹിനി തോമസ് ഉദ്ഘാടനം നിര്‍വഹിക്കുകയും, പ്രമുഖ കഥാകാരിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ശ്രീമതി ഷീജ ജയന്‍ മുഖ്യപ്രഭാഷണവും നടത്തുകയും ചെയ്തു.
വനിതകള്‍ സമൂഹത്തിന്റെ മുന്നിലേക്ക് വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന വ്യക്തിത്വ വികസനത്തെ കുറിച്ചും മുഖ്യാതിഥികള്‍ സമ്മേളനത്തില്‍ സംസാരിച്ചു.
കെ പി എ പ്രസിഡന്റ് നിസാര്‍ കൊല്ലം, കെ പി എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ഈ പ്രതിസന്ധി കാലത്തു വനിതാ വിഭാഗം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.
യോഗത്തിനു ജോ. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീമതി രാജി ചന്ദ്രന്‍ നന്ദിയും അറിയിച്ചു.
തുടര്‍ന്ന് നടന്ന രണ്ടാം ഘട്ട സംഘടനാ സമ്മേളനത്തില്‍ വനിതാ വേദി പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ചു. കെ. പി. എ. പ്രസിഡന്റ് ശ്രീ നിസാര്‍ കൊല്ലം മുഖ്യപ്രഭാഷണവും, കെ പി എ ജനറല്‍ സെക്രട്ടറി ശ്രീ ജഗത് കൃഷ്ണകുമാര്‍ സംഘടനാവിഷയ പ്രഭാഷണവും നടത്തുകയും ചെയ്തു. വനിതാ വേദി കോര്‍ഡിനേറ്റര്‍ മനോജ് ജമാല്‍, കെ പി എ. ട്രഷറര്‍ രാജ് കൃഷ്ണന്‍, കെ പി എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, കെ പി എ സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
യോഗത്തിനു ജോ. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാര്‍ സ്വാഗതവും എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ജിഷ വിനു നന്ദിയും അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments