ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന: ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു
AMERICA
13-Jan-2021
പി.പി.ചെറിയാൻ
AMERICA
13-Jan-2021
പി.പി.ചെറിയാൻ

ഡാലസ് ∙ ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. ജനുവരി 12 ചൊവ്വാഴ്ച 3549 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പതിനാലു മരണവും രേഖപ്പെടുത്തി. അതേസമയം ടെക്സസ് സംസ്ഥാനത്തെ കോവിഡ് 19 മരണസംഖ്യ 30,000 കവിഞ്ഞു.
.jpg)
ഡാലസ് കൗണ്ടിയിലും സംസ്ഥാനത്തും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 14000 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. (ഡാലസ് കൗണ്ടി 4158, ടെക്സസ് 14218).നോർത്ത് ടെക്സസ് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനാവശ്യമായ കർശന നിയന്ത്രണം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു.
ഡാലസ് കൗണ്ടിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197359 ആയി ഉയർന്നു, 1791 പേർ മരിച്ചു. ടെക്സസിൽ ഇതുവരെ 1,995,292, പേർക്കു രോഗം സ്ഥിരീകരിക്കുകയം 30219 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഡാലസ് കൗണ്ടിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197359 ആയി ഉയർന്നു, 1791 പേർ മരിച്ചു. ടെക്സസിൽ ഇതുവരെ 1,995,292, പേർക്കു രോഗം സ്ഥിരീകരിക്കുകയം 30219 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments