Image

ചാണകത്തില്‍ നിന്നുള്ള പെയിന്റ് പുറത്തിറക്കി കേന്ദ്രം, പരിസ്ഥിതി സൗഹൃദവും വിഷമുക്തവുമെന്ന് നിതിന്‍ ഗഡ്കരി

Published on 13 January, 2021
ചാണകത്തില്‍ നിന്നുള്ള പെയിന്റ് പുറത്തിറക്കി കേന്ദ്രം, പരിസ്ഥിതി സൗഹൃദവും വിഷമുക്തവുമെന്ന്  നിതിന്‍ ഗഡ്കരി

ദില്ലി: ചാണകത്തില്‍ നിന്നുള്ള വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായ പെയിന്റ് അവതരിപ്പിച്ച്‌ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നിതിന്‍ ഗഡ്കരി. വേദിക് എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസാണ് നിര്‍മ്മിക്കുന്നത്.


രാജ്യത്ത് ചാണകം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ആദ്യത്തെ പെയിന്റാണിതെന്ന് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡ്‌സ്ട്രീസ് അറിയിച്ചു. കൂടാതെ ഇത് ചെലവ് കുറഞ്ഞതും ദുര്‍ഗന്ധമില്ലാത്തതുമാണെന്നും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് ഖാദി വ്യക്തമാക്കി. 


ഖാദി പ്രകൃതിക് വിഭാഗത്തിലാണ് ഉത്പന്നമെത്തുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ ഉത്പന്നമായിരിക്കുമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.


ഖാദി പ്രാകൃത പെയിന്റ് രണ്ട് രൂപങ്ങളില്‍ ലഭ്യമാണ് - ഡിസ്റ്റെംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ്. ഖാദി പ്രാകൃത പെയിന്റിന്റെ ഉത്പാദനം കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ വീക്ഷണവുമായി യോജിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. 


ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം തുടങ്ങിയ ഹെവി ലോഹങ്ങളില്‍ വിമുക്തമാണ് പെയിന്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക