Image

രാം ഗോപാല്‍ വര്‍മയ്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടന!

Published on 14 January, 2021
രാം ഗോപാല്‍ വര്‍മയ്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടന!

അഭിനേതാക്കള്‍ക്കും ടെക്‌നിഷ്യന്‍സ്‌മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‍ക്ക് സിനിമാ സംഘടനയുടെ ആജീവനാന്ത വിലക്ക്. സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് ആണ് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 


രാം ഗോപാല്‍ വര്‍മയുമായി ഇനി പ്രവര്‍ത്തിക്കില്ലെന്നും മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫെഡറേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.


1.25 കോടിയോളം രൂപയാണ് രാം ഗോപാല്‍ വര്‍മ അഭിനേതാക്കാള്‍ക്കും ടെക്‌നിഷ്യന്‍സ്‌മാര്‍ക്കും നല്‍കാനുള്ളത്. ഇക്കാര്യം കാണിച്ച്‌ നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും പക്ഷെ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സംഘടന പറയുന്നു. 


അതേസമയം, വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും രാം ഗോപാല്‍ വര്‍മ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 15 നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക