Image

'ഓപ്പറേഷന്‍ ജാവ' ഉടന്‍ പ്രേക്ഷകരിലേക്ക്

Published on 14 January, 2021
'ഓപ്പറേഷന്‍ ജാവ' ഉടന്‍ പ്രേക്ഷകരിലേക്ക്

ബാലു വര്‍ഗീസ്, ലുക്മാന്‍ ലുക്കു, വിനായകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ തരുണ്‍ മൂര്‍ത്തി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓപ്പറേഷന്‍ ജാവ'. 


സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഫെബ്രുവരി 12ാം തീയ്യതി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്ന് അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.


വി സിനിമാസാണ് ഈ ചിത്രം ഒരുക്കുന്നത്. വിനായകന്‍, ബാലു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ഫൈസ്സി സിദ്ധിക്കാണ് ചിത്രത്തിന്‍്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 


ജെയ്ക് സ് ബിജോയ് ആണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. കഴിഞ്ഞ മാര്‍ച്ചോടെ ചിത്രം റീലീസിന് ഒരുങ്ങിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് നീളുകയായിരുന്നു.നിഷാദ് യൂസഫ് ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേര്‍ന്നാണ് സൌണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക