Image

എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ്, കെ ഫോണ്‍ പദ്ധതിയിലൂടെ ഇന്റര്‍നെറ്റും

Published on 15 January, 2021
എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ്, കെ ഫോണ്‍ പദ്ധതിയിലൂടെ ഇന്റര്‍നെറ്റും
തിരുവനന്തപുരം: കേരളത്തെ നോളജ് ഇക്കോണമി ആക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് അവതരിപ്പിച്ച 
 ബജറ്റില്‍ പറയുന്നു. 

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് ഉണ്ടാക്കാന്‍ പദ്ധതി വരും. ബിപിഎല്‍ കുടുംബത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം സബ്‌സിഡി അനുവദിക്കും. സബ്‌സിഡി കഴിഞ്ഞുള്ള തുകയ്ക്ക് വായ്പ അനുവദിക്കും. പലിശ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലഭ്യമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാകും പദ്ധതി നടപ്പാക്കുക എന്നും മന്ത്രി വിശദീകരിച്ചു.

കെ ഫോണ്‍ ഒന്നാംഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം നല്‍കും. ഇന്റര്‍നെറ്റ് സര്‍വീസ് കുത്തകയാക്കാന്‍ അനുവദിക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കും. പുതിയ തസ്തികകള്‍ സൃഷ്ടിക്കും. യുവ ശാസ്ത്രജ്ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് തുടങ്ങുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ഈ വര്‍ഷം എട്ട് ലക്ഷം തൊഴില്‍ അവസരങ്ങളാണുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പില്‍ 4000 തൊഴില്‍ അവസരങ്ങള്‍ കൂടി സൃഷ്ടിക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹദ് പദ്ധതി തുടങ്ങും. 

ഫെബ്രുവരി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വര്‍ക്ക് നിയര്‍ ഹോം രീതിയിലുള്ള വര്‍ക്ക് സ്‌റ്റേഷനുകള്‍ക്ക് 20 കോടി രൂപ നീക്കിവച്ചു. കമ്പനികള്‍ക്ക് കംപ്യൂട്ടര്‍ വാങ്ങാനടക്കം വായ്പകള്‍ അനുവദിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക