Image

തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്

Published on 15 January, 2021
തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:അധികാരത്തില്‍ വരില്ലെന്ന് ഉറപ്പായതിനാലാണ് തോമസ് ഐസക് ഇങ്ങനെ ബജറ്റ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കടമെടുത്തു കേരളത്തെ മുടിക്കുകയാണ്. 


കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പോലും ഇതുവരെ നടപ്പിലായില്ല. കമ്മി അവസാനിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും വര്‍ധിച്ചു. സാമ്ബത്തികമായി മുന്നോട്ടു പോകുന്നതിനുള്ള നിര്‍ദേശം ബജറ്റില്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.


റബറിന്റെ തറവില 250 രൂപ ആക്കണമായിരുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ എവിടെയാണു പോയത്. പ്രഖ്യാപിച്ചതല്ലാതെ പാക്കേജുകള്‍ക്കായി തുക ചിലവാക്കിയില്ല. മത്സ്യ തൊഴിലാളികളുടെ പാക്കേജ് നടപ്പിലാക്കിയില്ല. വീണ്ടും പാക്കേജ് പ്രഖ്യാപിച്ച്‌ അവരെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.


ശമ്ബള പരിഷ്‌കരണം താമസിപ്പിക്കുകയാണ്. സര്‍കാര്‍ ജീവനക്കാരെ കബളിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനാല്‍ ഏപ്രിലില്‍ ശമ്ബള പരിഷ്‌കരണ ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു നടത്തിയ പാഴ്വേലയാണ് ഇത്തവണത്തെ ബജറ്റെന്ന് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക