Image

കര്‍ഷക സമരം: ഒമ്ബതാം വട്ട ചര്‍ച്ചയും പരാജയം

Published on 15 January, 2021
കര്‍ഷക സമരം: ഒമ്ബതാം വട്ട ചര്‍ച്ചയും പരാജയം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളും നടത്തിയ ഒമ്ബതാംവട്ട ചര്‍ച്ചയും പരാജയം. 


നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍, മൂന്നു നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.


പഞ്ചാബില്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിനെതിരെ ആരംഭിച്ച എന്‍.ഐ.എ റെയ്ഡിനെതിരെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. കര്‍ണാലിലെ സംഘര്‍ഷത്തില്‍ ആയിരത്തോളം കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു. 19-ാം തീയതി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.


നിയമങ്ങള്‍ നടപ്പാക്കുന്നത്​ മരവിപ്പിക്കാനും കാര്‍ഷിക നിയമത്തെക്കുറിച്ച്‌​ പഠിക്കാന്‍ സമിതി രൂപീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടതിന്​ പിന്നാലെ നടന്ന ഒമ്ബതാംവട്ട ചര്‍ച്ചയിലും പ്രതീക്ഷയില്ലെന്ന് നേരത്തെ തന്ന സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.


അതിനിടെ, കര്‍ഷക സംഘടനകള്‍ രാജ്യ തലതലസ്​ഥാനത്ത്​ നടത്തുന്ന ​പ്രക്ഷോഭം 50 ദിനം പിന്നിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക