Image

മാര്‍ട്ടിന്‍ ലൂഥര്‍ പ്രസംഗ മത്സര ജേതാവ് ഐഷാനി കോമത്ത്

(പി ഡി ജോര്‍ജ് നടവയല്‍ Published on 16 January, 2021
മാര്‍ട്ടിന്‍  ലൂഥര്‍   പ്രസംഗ  മത്സര ജേതാവ് ഐഷാനി കോമത്ത്
ഫിലഡല്‍ഫിയ:  മാര്‍ട്ടിന്‍ ലൂഥര്‍  കിങ് ജയന്തിയാഘോഷമായി നടത്തിയ അഖില അമേരിക്ക പ്രസംഗ മത്സരത്തില്‍ ഐഷാനി കോമത്ത് ജേതാവായി.  ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ഘടകമായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്   സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രസംഗ മത്സരം. 'മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മഹാത്മാ ഗന്ധിയും നമ്മെ നയിക്കുമ്പോള്‍' ' When Martin Luther King and Mahatma Gandhi lead us' എന്നതായിരുന്നു പ്രസംഗ വിഷയം. ജേതാവിനുള്ള ക്യാഷ് അവാര്‍ഡ് ഫൊക്കാനാ ജനറല്‍ സെക്രട്ടറി സജി മോന്‍ ആന്റണിയാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

യൂ റ്റിയൂബ്  വീഡിയോയിലൂടെ ലഭിച്ച ഇംഗ്‌ളീഷ്  പ്രസംഗം വിലയിരുത്തിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. നിഷാമിനി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഐഷാനി കോമത്ത്. വായന, സാഹിത്യ രചന, സംഗീതാസ്വാദനം എന്നിവയാണ് ഐഷാനിയുടെ പ്രധാന കോ-കരിക്കുലര്‍ ആക്ടിവിറ്റീസ്. സൈക്ക്യാട്രിസ്റ്റാവുക എന്നതാണ് ഐഷാനിയുടെ ഭാവി പദ്ധതിയിലെ ലക്ഷ്യങ്ങളില്‍ ഒന്ന്.

ജനുവരി 30 ശനിയാഴ്ച്ച ഉച്ച്യ്ക്ക് 12 മണിക്ക്, ഗാന്ധി രക്ത സാക്ഷിദിനം, ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനം, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ഡേ എന്നീ മഹത്ദിവസ്സാഘോഷങ്ങളോടനുബന്ധമായി പ്രസംഗ മത്സര ജേതാവ് ഐഷാനി കോമത്തിനെ സൂം മീറ്റിങ്ങില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ മാനിക്കും.

മാര്‍ട്ടിന്‍  ലൂഥര്‍   പ്രസംഗ  മത്സര ജേതാവ് ഐഷാനി കോമത്ത്  മാര്‍ട്ടിന്‍  ലൂഥര്‍   പ്രസംഗ  മത്സര ജേതാവ് ഐഷാനി കോമത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക