Image

വിശ്വാസ സമൂഹത്തെ വഞ്ചിച്ച ടെക്സസ് മെഗാ പാസ്റ്റർക്ക് 6 വർഷം തടവ്

പി.പി.ചെറിയാൻ Published on 16 January, 2021
വിശ്വാസ സമൂഹത്തെ വഞ്ചിച്ച ടെക്സസ് മെഗാ പാസ്റ്റർക്ക് 6 വർഷം തടവ്
ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ വിൻഡ്സർ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചർച്ച് പാസ്റ്റർ കിർബി ജോൺ കാഡ്റവലിനെ (67) ചർച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചു വെന്ന കേസിൽ ബുധനാഴ്ച ഷ്റീപോർട്ട് കോടതി 6 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. 14,000 അംഗങ്ങളുള്ള ചർച്ചിലെ സീനിയേഴ്സിനെ സ്വാധീനിച്ച് ചൈനീസ് ബോണ്ടിൽ നിക്ഷേപിക്കാനെന്ന വ്യാജേനെ മില്യൺ കണക്കിന് ഡോളറാണ് പാസ്റ്റർ പിരിച്ചെടുത്തത്. ഇതിൽ 900,000 ഡോളർ ഉപയോഗിച്ചു ക്രെഡിറ്റ് കാർഡ് കടം അടച്ചുവീട്ടുന്നതിനും മോർട്ട്ഗേജ് തുക കണ്ടെത്തുന്നതിനും ഉപയോഗിച്ചു എന്നതാണ് പാസ്റ്റർക്കെതിരെ ചുമത്തപ്പെട്ട കുറ്റം.
മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബരാക്ക് ഒബാമ എന്നിവരുടെ സ്പിച്ച്വൽ ഉപദേശകൻ  കൂടിയായിരുന്നു പാസ്റ്റർ കാഡ്റവൻ. പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ പാസ്റ്റർ ഫിനാഷ്യൽ ഇൻഡസ്ട്രിയിലും ജോലി ചെയ്തിരുന്നു.
2018 ലാണ് പാസ്റ്റർക്കെതിരെ കേസെടുത്തതെങ്കിലും ചർച്ചിലെ ആക്ടീവ് സർവീസിലിരുന്ന് വെർച്ചൽ മിനിസ്ട്രിയിലും പാൻഡമിക് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബാംഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും സജ്ജീവമായിരുന്നു. ചെയ്തു പോയ തെറ്റിനു പാസ്റ്റർ പരസ്യമായി മാപ്പപേക്ഷിച്ചു. ഫെഡറൽ പ്രിസണിൽ ജൂൺ 22 നാണ് ശിക്ഷ ആരംഭിക്കുന്നതിന് ഹാജരാകേണ്ടത്. 
വിശ്വാസ സമൂഹത്തെ വഞ്ചിച്ച ടെക്സസ് മെഗാ പാസ്റ്റർക്ക് 6 വർഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക