Image

ലോകത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ പ്രവാസികള്‍; വിദേശങ്ങളിലുള്ളത് 1.8 കോടി ഇന്ത്യക്കാര്‍

Published on 16 January, 2021
ലോകത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യന്‍ പ്രവാസികള്‍; വിദേശങ്ങളിലുള്ളത് 1.8 കോടി ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: 2020ല്‍ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്സ് എന്ന റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.


2020 ല്‍ 1.8 കോടി ഇന്ത്യക്കാരാണ് വിദേശങ്ങളിലേക്ക് കുടിയേറിയതെന്നും യു.എന്‍. ഡിപ്പാര്‍ട്മെന്റ് ഓഫ് എക്കണോമിക്സ് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സി(യു.എന്‍.ഡി.ഇ.എസ്.എ.)ന്റെ പോപ്പുലേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ക്ലെയര്‍ മെനോസി പറഞ്ഞു. വളരെ ഊര്‍ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യക്കാരുടേതെന്നും ക്ലെയര്‍ പറഞ്ഞു.


സഊദി അറേബ്യ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറിയിട്ടുള്ളത്. യു.എ.ഇയില്‍ 35 ലക്ഷം, യു.എസില്‍ 27 ലക്ഷം, സൗദി അറേബ്യയില്‍ 25 ലക്ഷം എന്നിങ്ങനെയാണ് പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യം. 


ഓസ്ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, യു.കെ. എന്നിവിടങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ തോതിലുണ്ട്. കുടിയേറ്റ സമൂഹത്തിന്റെ വലിപ്പത്തിന്റെ കാര്യത്തില്‍ മെക്സിക്കോയും റഷ്യയുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക