Image

വിജയ് ചിത്രം'മാസ്റ്ററി'ന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടു

Published on 16 January, 2021
 വിജയ് ചിത്രം'മാസ്റ്ററി'ന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടു
കോവിഡിന്റെ പശ്ചാത്തലത്തിലും വിജയ് ചിത്രം ‘മാസ്റ്ററിന് ” വമ്ബന്‍ കളക്ഷന്‍.റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കളക്ഷന്‍ നൂറ് കോടി പിന്നിട്ടു.ഇതില്‍ 55 കോടി തമിഴ്നാട്ടിലെ മാത്രം കളക്ഷനാണ് .കോവിഡിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ആദ്യ ബിഗ് ബജറ്റ് ചിത്രമായിരുന്നു 'മാസ്റ്റര്‍ .

നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റഴ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച്‌ 25 കോടിയോളം ആണ് തമിഴ്നാട്ടിലെ ആദ്യ ദിവസത്തെ കളക്ഷന്‍.ആന്ധ്ര, തെലങ്കാന 10.4 കോടി, കര്‍ണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു ആദ്യദിന കളക്ഷന്‍.

ഗള്‍ഫില്‍ നിന്ന് ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍ – 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ – 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക – 2.4 ലക്ഷം ഡോളര്‍, യു എസ് എ – 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍.കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കോടികള്‍ വാരിക്കൂട്ടി മുന്നേറുകയാണ് “'മാസ്റ്റര്‍ “
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക