Image

ഇന്ത്യന്‍ വംശജന്‍ വിദുര്‍ ശര്‍മ അമേരിക്കയുടെ കോവിഡ് ടെസ്റ്റിങ് ഉപദേശകന്‍

Published on 16 January, 2021
ഇന്ത്യന്‍ വംശജന്‍ വിദുര്‍ ശര്‍മ അമേരിക്കയുടെ കോവിഡ് ടെസ്റ്റിങ് ഉപദേശകന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ കോവിഡ് 19 റസ്‌പോണ്‍സ് ടീമിന്റെ ടെസ്റ്റിങ് ഉപദേശകനായി വിദുര്‍ ശര്‍മ്മയെ നിയമിച്ച്‌ ജോബൈഡന്‍. രാജ്യ വ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഇന്ത്യന്‍ വംശജനായ വിദുര്‍ ഹെല്‍ത്ത് പോളിസി വിദഗ്ധനാണ്.

ഒബാമയുടെ കാലത്ത്‌ഹെല്‍ത്ത് പോളിസ് ഉപദേശകനായി പ്രവര്‍ത്തിച്ചയാളാണ് വിദുര്‍ ശര്‍മ്മ. വെള്ളിയാഴ്ചയാണ് പോളിസ് ഉപദേശകനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവിട്ടത്.

വിദുര്‍ ശര്‍മ്മയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും കുടിയേറിയവരാണ്. വിസ്‌കോണിലാണ് ശര്‍മ ജനിച്ചത്. ഹാര്‍വാര്‍ഡ് ടിഎച്ച്‌ ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നും സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക