Image

ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരണം: അനുശ്രീക്കും ഹിന്ദുസ്ഥാന്‍ യൂനിലിവറിനുമെതിരെ ഗുരുവായൂര്‍ ദേവസ്വം പരാതി നല്‍കി

Published on 18 January, 2021
ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരണം: അനുശ്രീക്കും ഹിന്ദുസ്ഥാന്‍ യൂനിലിവറിനുമെതിരെ ഗുരുവായൂര്‍ ദേവസ്വം പരാതി നല്‍കി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് അനധികൃതമായി പരസ്യ വിഡിയോ ചിത്രീകരിച്ച്‌ പ്രസിദ്ധപ്പെടുത്തിയതിന്​ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, നടി അനുശ്രീ എന്നിവര്‍ക്കെതിരെ ദേവസ്വം ടെമ്ബിള്‍ പൊലീസില്‍ പരാതി നല്‍കി. 

ഹിന്ദുസ്ഥാന്‍ യൂനിലിവറി​ന്‍െറ ഉല്‍പന്നം ഒരുമാസം വഴിപാട് നല്‍കുന്നതിനും ജനുവരി 12 മുതല്‍ 15 വരെ ക്ഷേത്ര പരിസരത്ത് സാനി​െറ്റെസേഷന്‍ നടത്താനും ദേവസ്വം നല്‍കിയ അനുമതി ദുരുപയോഗിച്ചാണ് പരസ്യചിത്രം നിര്‍മിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരസ്യചിത്രം നടി അനുശ്രീ ഇന്‍സ്​റ്റഗ്രാം അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. 

ദേവസ്വത്തെയും ഭരണസമിതിയെയും വഞ്ചിച്ച്‌ അനധികൃതമായി ലാഭം ഉണ്ടാക്കാന്‍ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, നടി അനുശ്രീ, സിക്​സ്ത് സെന്‍സ് പരസ്യ കമ്ബനിയുടെ ഉദ്യോഗസ്ഥനായ ശുഭം ദുബെ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജാകുമാരി നല്‍കിയ പരാതിയില്‍ പറയുന്നു.

 നേര​േത്ത ക്ഷേത്രനടയില്‍ പരസ്യം പതിക്കാനുള്ള കമ്ബനിയുടെ ശ്രമം ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. അജിത്, കെ.വി. ഷാജി എന്നിവര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു. ചെയര്‍മാ​ന്‍െറ അനുമതിയോടെയാണ് പരസ്യം പതിച്ചതെന്നായിരുന്നു കമ്ബനി പ്രതിനിധികളുടെ മറുപടി. 

അതേസമയം, സാനിറ്റൈസേഷന്‍ ഉല്‍പന്നങ്ങള്‍ വഴിപാടായി നല്‍കാനുള്ള അനുമതിക്കായി കമ്ബനി നല്‍കിയ അപേക്ഷയില്‍ ചിത്രീകരണം നടത്തുമെന്നുള്ള കാര്യവും ഉള്‍പ്പെടുത്തിയിരുന്നതായി പറയുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക