Image

മമത ബാനര്‍ജി ഇസ്‌ലാമിക ഭീകരവാദി'യെന്ന് ബി.ജെ.പി മന്ത്രി

Published on 18 January, 2021
മമത ബാനര്‍ജി ഇസ്‌ലാമിക ഭീകരവാദി'യെന്ന് ബി.ജെ.പി മന്ത്രി
ലഖ്‌നോ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 'ഇസ്‌ലാമിക ഭീകരവാദി'യെന്ന് ഉത്തര്‍ പ്രദേശിലെ ബി.ജെ.പി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മമതക്ക് അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ അഭയം തേടേണ്ടി വരുമെന്നും ശുക്ല പറഞ്ഞു.

മമത ഭാരതീയ തത്വങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ഹിന്ദു ദേവന്മാരെയും ദേവതകളെയും പരിഹസിക്കുകയാണെന്നും യു.പിയിലെ പാര്‍ലമെന്‍ററികാര്യ മന്ത്രിയായ ശുക്ല ആരോപിച്ചു. 'അവര്‍ ഇസ്‌ലാമിക ഭീകരവാദിയാണ്. പശ്ചിമ ബംഗാളിലെ അമ്പലങ്ങള്‍ തകര്‍ക്കാന്‍ വേണ്ടി പണിയെടുക്കുന്ന അവര്‍, ഹിന്ദു ദേവന്മാരെയും ദേവതകളെയും പരിഹസിക്കുന്നു. ബംഗ്ലാദേശിനുവേണ്ടിയാണ് മമതയുടെ പ്രവര്‍ത്തികളൊക്കെ. അസംബ്ലി തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായി തോല്‍ക്കും. അതിനുശേഷം ബംഗ്ലാദേശില്‍ അഭയം തേടേണ്ടി വരും' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ശുക്ല പറഞ്ഞു.

'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നിവ ഉറക്കെപ്പറയുന്ന മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ആദരവു ലഭിക്കുമെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക