Image

മലങ്കര ഓര്‍ത്തഡോക്‌സ് മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ:കെ.പി.ജോണി അന്തരിച്ചു

പി പി ചെറിയാന്‍ Published on 19 January, 2021
 മലങ്കര ഓര്‍ത്തഡോക്‌സ് മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ:കെ.പി.ജോണി അന്തരിച്ചു

ഷിക്കാഗോ :തൃശ്ശൂര് കണ്ണങ്ങാട്ട് വീട്ടില്‍  പ്രൊഫ.കെ.പി.ജോണി (78) അന്തരിച്ചു.
ജനുവരി 18 ഞായറാഴ്ചയായിരുന്ന മരണം സംഭവിച്ചത്, സംസ്‌കാരം പിനീട് തൃശ്ശൂര്  പടിഞ്ഞാറേ കോട്ട  സെന്റ് .ഇഗ്നേഷ്യസ് പള്ളിയില്‍.

ഭാര്യ: മോളി ജോണി,കോട്ടയം തിരുവഞ്ചൂര്‍ വേങ്ങടത്തു കുടുംബംഗം
 മക്കള്‍  ലിനുഐസക് , ലിഷ വര്‍ഗീസ് (ചിക്കാഗോ)  ,
 മരുമക്കള്‍ :ജിബി ഐസക്, ജിജോ വര്‍ഗീസ് (ചിക്കാഗോ
 കൊച്ചുമക്കള്‍ ഐറീന്‍, ആന്‍, റെനിറ്റ, റയാന്‍.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ വളരെ സജീവമായിരുന്ന  ഇദ്ദേഹം സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം എന്ന പദവി വഹിച്ചു. ഒപ്പം സഭാ പ്രവര് ത്തക സമിതി അംഗവുമായിരുന്നു

ഔദ്യോഗിക ജീവിതത്തില്‍ 1981 മുതല്‍ 1998 വരെ സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്നു സുല്‍ത്താന്‍ ബത്തേരി, 1981 മുതല്‍ 1998 വരെ മദ്രാസ് ആല്‍ഫ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലായി 8 വര്‍ഷം തുടര്‍ന്നു. അതിനു മുമ്പ് സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സി.എം.സി വെല്ലൂര്‍, മഹാത്മാഗാന്ധി കോളേജ് മാഹി, കാരയ്ക്കല്‍ ഗവ.കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായിരുന്നു. കാലിക്കറ്റ് സര് വകലാശാലയുടെ രസതന്ത്ര ബോര് ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര് മാനും അക്കാദമിക് കൗണ് സില് അംഗവുമായിരുന്നു.

 ഓള്‍ കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍, തമിഴ്‌നാട് പ്രിന്‍സിപ്പല്‍ അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റാണ്. മദ്രാസ് യൂണിവേഴ്‌സിറ്റി സെനറ്റിലും അംഗമായിരുന്നു. അഖിലേന്ത്യാ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഉപരിപഠനസമിതി യിലെ ദീര്‍ഘകാല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.

പ്രൊ കെ പി ജോണിയുടെ ആകസ്മിക വിയോഗത്തില്‍ ചിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച  വികാരി റവ ഫാദര്‍ രാജു ദാനിയേല്‍ അനുശോചനം  അറിയിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജിജോ വര്ഗീസ് ചിക്കാഗോ 
847 922 9543


 മലങ്കര ഓര്‍ത്തഡോക്‌സ് മാനേജിംഗ് കമ്മിറ്റി അംഗം പ്രൊഫ:കെ.പി.ജോണി അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക