Image

മലയോരഹൈവേ നിര്‍മാണം പുരോഗമിക്കുന്നു

Published on 19 January, 2021
മലയോരഹൈവേ നിര്‍മാണം പുരോഗമിക്കുന്നു

ഏലപ്പാറ : മലയോര ഹൈവേയുടെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കുട്ടിക്കാനംമുതല്‍ ചപ്പാത്ത് വരെയുള്ള ആദ്യറീച്ചില്‍ റോഡിന്‍റെ വീതികൂട്ടല്‍ പണിയാണ് നടക്കുന്നത്.


കൊടുംവളവുകളിലെ തിട്ടകള്‍ ഇടിച്ചുമാറ്റിയും സംരക്ഷണഭിത്തികള്‍ കെട്ടിയുമാണ് വീതികൂട്ടല്‍ നടക്കുന്നത്. കലുങ്കുപണികളും ഒപ്പം നടക്കുന്നു. 


കിഫ്ബിയില്‍നിന്ന് 71.50 കോടി രൂപ മുതല്‍മുടക്കിയാണ് നിര്‍മാണം. കുട്ടിക്കാനംമുതല്‍ നാലാംമൈല്‍വരെയുള്ള ഭാഗങ്ങളില്‍ തേയിലത്തോട്ടത്തിലൂടെയാണ് റോഡ്‌ പോകുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക