Image

ക്രിസ്മസ്-പുതുവത്സര ബംപര്‍ ; 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി

Published on 19 January, 2021
ക്രിസ്മസ്-പുതുവത്സര ബംപര്‍ ; 12 കോടി നേടിയ ഭാഗ്യവാനെ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ഒന്നാം സമ്മാനം 12 കോടി രൂപ നേടിയ ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും. 


കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജന്‍സി വഴി വിറ്റ XG 358753 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. എന്നാല്‍ ആരാണ് ആ ഭാഗ്യവാന്‍ എന്ന അന്വേഷണത്തിലായിരുന്നു ലോട്ടറി വകുപ്പ്.


തമിഴ്‌നാട് തിരുനല്‍വേലി ഇരവിയധര്‍മപുരം സ്വദേശിയായ ഷറഫുദ്ദീന്‍ എടുത്ത ടിക്കറ്റിനാണ് 12 കോടി അടിച്ചത്. എന്നാല്‍ തനിക്ക് ലോട്ടറി അടിച്ച കാര്യം വൈകിയാണ് ഷറഫുദ്ദീന്‍ അറിഞ്ഞത്. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണ് ലഭിക്കുക.


 താന്‍ ലോട്ടറിയെടുത്ത ഏജന്‍സിയുടെ ഉടമ വെങ്കടേഷിനു ഒപ്പമാണ് ഷറഫുദ്ദീന്‍ ലോട്ടറി ഡയറക്‌ട്രേറ്റിലെത്തിയത്. സമ്മാനമായി ലഭിച്ച പണം എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഷറഫുദ്ദീന്‍ പറയുന്നു.


തിരുവനന്തപുരത്തെ ലോട്ടറി മൊത്തവ്യാപാരി, പാറശാല എന്‍‍എംകെ ഏജന്‍സി ഉടമ മുഹമ്മദ് യാസിനില്‍ നിന്നാണ് ആര്യങ്കാവിലെ സബ് ഏജന്റായ തെങ്കാശി സ്വദേശി എം.വെങ്കിടേശ് മൂന്നു തവണയായി 1800 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക