Image

ബൈഡ​ന്‍ ഭരണത്തിൽ പ്രതീക്ഷയോടെ ലോകം

Published on 20 January, 2021
ബൈഡ​ന്‍ ഭരണത്തിൽ  പ്രതീക്ഷയോടെ ലോകം


വാഷിങ്​ടണ്‍:ഡൊണാൾഡ് ​ട്രമ്പ്  യുഗത്തിന്​ അന്ത്യം കുറിച്ച്‌​ മിതവാദിയായ ജോ ബൈഡന്‍ ഇന്ന്​ അധികാരത്തില്‍വരു​മ്പോള്‍ ലോകത്തിന്റെ  പ്രതീക്ഷകളും വാനോളം.  ഉച്ചയോടെയാണ്​  ബൈഡന്‍റെ സത്യപ്രതിജ്ഞ. അമേരിക്കയുടെ പതിവിന്​ വിപരീതമായി ചടങ്ങിന്​ മുന്‍പ്രസിഡന്‍റ്​ ട്രംപ് വരില്ല.

ട്രംപി​ന്റെ  വിവാദ  തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകള്‍ അധികാരമേറ്റെടുത്ത ആദ്യദിനം തന്നെയുണ്ടാകുമെന്ന്​ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.  ട്രംപ്​ ഭരണകൂടത്തിന്റെ  കുടിയേറ്റ നയത്തിന്  വിരുദ്ധമായി അമേരിക്കയിലെ ഇന്ത്യക്കാരുള്‍പ്പെടെ 1.1 കോടി അനധികൃത കുടിയേറ്റക്കാര്‍ക്ക്​ ഗുണകരമാകുന്ന ബൈഡന്റെ  പ്രഖ്യാപനങ്ങള്‍ക്ക്​ കാതോര്‍ക്കുകയാണ്​ ലോകം. 

 പാ​രീ​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്ബ​ടി​യി​ലും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലും വീ​ണ്ടും അം​ഗ​മാ​കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ന​ല്‍​കി​യാ​കും ബൈ​ഡ​ന്‍ ഭ​ര​ണം ആ​രം​ഭി​ക്കു​ക​യെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന.

കു​ടി​യേ​റ്റം, പ​രി​സ്ഥി​തി, കോ​വി​ഡ്, സ​മ്ബ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ട്രം​പ് ന​യ​ങ്ങ​ളി​ല്‍​നി​ന്നും വ്യ​ത്യ​സ്തമാ​യ ന​യ​ങ്ങ​ളാ​വും ബൈ​ഡ​ന്‍ ഭ​ര​ണ​ത്തി​ല്‍.

മുന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമയുടെ കീഴില്‍ രണ്ടുതവണ വൈസ്​പ്രസിഡന്‍റായിരുന്ന ഭരണപരിചയം ബൈഡന്​ മുതല്‍ക്കൂട്ടാകുമെന്നാണ്​ വിലയിരുത്തല്‍. 1973 മുതല്‍ 2009 വരെ ഡെലവെയറിനെ പ്രതിനിധാനംചെയ്​ത്​ സെനറ്ററായിരുന്നു.

 ബൈഡന്റെ  സ്​ഥാനാരോഹണത്തോടെ വിവാദപരമായ ഒരു തെരഞ്ഞെടുപ്പിനാണ്​ അന്ത്യമാകുന്നത്​. ബൈഡന്റെ  തെരഞ്ഞെടുപ്പുവിജയം തളളിപ്പറഞ്ഞ ട്രംപിന്​ ഇലക്​ടറല്‍ കോളജ്​ ഫലപ്രഖ്യാപനം വന്നതോടെ ഒടുവില്‍ അംഗീകരിക്കേണ്ടിവന്നു.

നോര്‍ത്തേണ്‍ വിര്‍ജീനിയ കമ്യൂണിറ്റി കോളജ്​ ഇംഗ്ലീഷ്​ പ്രഫസറായ ജില്‍ ആണ്​ ബൈഡന്റെ  ഭാര്യ. ആദ്യമായാണ്​ വൈറ്റ്​ഹൗസിലേക്ക്​ ഉദ്യോഗസ്​ഥയായ ഒരു പ്രഥമ വനിതയെത്തുന്നത്​ എന്നതും ​ശ്രദ്ധേയം.
Join WhatsApp News
1st of Worst days to come 2021-01-20 13:23:16
Today is the 1st day of the beginning of the worst days ahead for trump Mary trump said. trump is threatening to start a new party -the patriots party. Gop already nicknamed it trump patriots party. Rachel Madow called it 'white party'. Bannon by accepting the pardon is admitting guilt according to the Supreme Court. What Bannon did likely violated state financial crime laws so he may still face criminal charges in multiple states as well as civil lawsuits for his fraud. Stay tuned, he’s not out of the woods yet. One of Biden’s first Executive Orders should be to prohibit the airing of FoxNews, Newsmax or OANN in any federally owned property or any military unit or installation, and to remove it from any cable plans that are offered in government owned business or housing complexes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക