ഫോമ സൗത്ത് ഈസ്റ്റ് റീജിയന്‍ വനിതാ ഫോറം കമ്മറ്റി രൂപം കൊണ്ടു
AMERICA
20-Jan-2021
അമ്മു സഖറിയ
AMERICA
20-Jan-2021
അമ്മു സഖറിയ

അറ്റ്‌ലാന്റാ: അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ സൗത്ത് ഈസ്റ്റ് റീജിയന്‍ വനിതാ ഫോറം , ബീന പ്രതീപ് (റീജിയണല്‍ ചെയര്‍ ) ,ശ്രീകല സതീഷ് (വൈസ് ചെയര്‍ ), ഷൈനി അബൂബക്കര്‍ (നാഷണല്‍ വനിത ഫോറം സെക്രട്ടറി ), കൃഷ്ണര്‍ അരുണ്‍ ( സെക്രട്ടറി ) ദിവ്യ ബെന്‍ (ട്രഷറര്‍) ,അമ്മു സക്കരിയ (വുമണ്‍ റെപ് ) ഹദീല്‍ സുബൈര്‍ , താരാ കുര്യന്‍ , അമ്പിളി സജിമോന്‍ ,സുമന്‍ വര്‍ഗീസ്, (കമ്മിറ്റി അംഗങ്ങള്‍), ശ്രുതി പ്രതീപ്, ശ്രീലക്ഷ്മി കിഷോര്‍ (യൂത്ത് പ്രതിനിധികള്‍) എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ കമ്മറ്റി രൂപീകരിച്ചു.
കാലത്തിന്റെ കെടുതിയില്‍, കോവിഡിന്റെ അതിപ്രസരത്തില്‍, നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടേണ്ട അവസ്ഥയിലും കലാ,സാംസ്കാരിക,രംഗത്ത് ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുവാനുള്ള നിശ്ചയ ദാര്‍ഡൃത്തോടെ മുന്നോട്ടു വന്നിട്ടുള്ള ഈ കമ്മറ്റി അംഗങ്ങള്‍ക്ക് ഫോമ എക്‌സിക്യൂട്ടീവ് കമ്മറ്റിയും, നാഷണല്‍ കമ്മറ്റിചെയര്‍ പേഴ്‌സണ്‍ ലാലി കളപ്പുരക്കല്‍,സെക്രട്ടറി ഷൈനി , വൈസ് ചെയര്‍ പേഴ്‌സണ്‍ ജൂബി വള്ളിക്കളം, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവര്‍ ഉള്‍പ്പടെയുള്ള നാഷണല്‍ വിമന്‍സ് ഫോറം എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു കൊണ്ട് സൗത്ത് ഈസ്റ്റ് റീജിനല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം ശക്തിമത്താക്കുവാനും ചിന്തയില്ലാതില്ല.
റീജിനല്‍ വൈസ് പ്രസിഡന്റെ ബിജുജോസഫ്, നാഷനല്‍ കമ്മറ്റി മെമ്പര്‍ ജയിംസ് കല്ലറക്കാനി , പ്രകാശ് ജോസഫ് എന്നിവരും എല്ലാ സംരംഭങ്ങളിലും തങ്ങളോടൊത്തുണ്ടായിരി
ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സൗത്ത് ഈസ്റ്റ് വിമന്‍സ് ഫോറത്തിന്റെ ഉത്ഘാടനം മാര്‍ച്ചുമാസം അവസാനത്തോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments