Image

ഡോളര്‍ കടത്ത് കേസ്; സ്പീക്കറുടെ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

Published on 21 January, 2021
ഡോളര്‍ കടത്ത് കേസ്; സ്പീക്കറുടെ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി | ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്തായ മലപ്പുറം സ്വദേശി നാസ് അബ്ദുല്ല, മസ്‌കത്തിലെ മിഡില്‍ ഈസ്റ്റ് കോളജിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളായ ലഫീര്‍ മുഹമ്മദ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 


യു എ ഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസ് നടപടി. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസിന്റെ പേരില്‍ എടുത്തതാണെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. 


നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനാണ് നാസ് അബ്ദുല്ലയെ ചോദ്യം ചെയ്യുന്നത്.


മസ്‌കത്തിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്നക്ക് ജോലി നല്‍കാന്‍ ശ്രമിച്ചെന്നാണ് ലഫീര്‍ മുഹമ്മദിനെതിരായ ആരോപണം. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളജില്‍ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നുവെന്നാണ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക