Image

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

Published on 21 January, 2021
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

പൂനെ: കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. 


എന്നാല്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

  അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പൂനെ കലക്ടര്‍ രാജ് ദേശ്മുഖ് സ്ഥിരീകരിച്ചു.


കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. എന്നാല്‍ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.


ഓക്സ്‌ഫർഡും   ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക