Image

അഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തു

പി.പി.ചെറിയാൻ Published on 23 January, 2021
അഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തു
വെസ്റ്റ് വെർജിനിയ ∙ ഒരു വയസ്സ് മുതൽ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരായി തലക്ക് വെടിവച്ച് വീടിനു തീയിട്ട ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെസ്റ്റ് വെർജിനിയായിലെ വില്യംസ് ബർഗിൽ ഡിസംബർ 8നായിരുന്നു സംഭവം. 
ഭർത്താവിന്റെ മുൻ വിവാഹത്തിൽ ജനിച്ച രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാൻ മെയേഴ്സിന്റെ ക്രൂര കൃത്യത്തിന് വിധേയരായതെന്നു ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ജനുവരി 21 വ്യാഴാഴ്ച വെളിപ്പെടുത്തി.
സ്വന്തം വീട്ടിൽ താമസിക്കാതെ ഭർത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് ഗ്രീൻ ബ്രിയർ കൗണ്ടി ഷെറിഫ് ബ്രൂസ് സ്ലോൻ പറഞ്ഞു.ഇവർ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു.സംഭവ ദിവസം സ്കൂളിൽ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടിൽ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് വീടിന് തീപിടിച്ചു എന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. 
അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചപ്പോൾ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്നിക് ടേബിളിൽ വെടിയേറ്റു  മരിച്ചു കിടക്കുന്ന മാതാവിനേയുമാണ് കണ്ടത്. ഇവരുടെ സമീപം ഒരു റിവോൾവറും കണ്ടെത്തി. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്താണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പൊലീസ് നിഗമനം. 
ഒരു ദുർഭൂതം എന്നിലുണ്ടെന്നും ഞാൻ നിരാശയാണെന്നും എന്റെ മനസ്സ് ആകെ തകർന്നിരിക്കയാണെന്നും തെറ്റു ചെയ്യുന്നതിൽ ദുഃഖമുണ്ടെന്നും  ഇവർ എഴുതിവച്ചിരുന്ന കത്തിൽ പറയുന്നു.
അഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തുഅഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തുഅഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക