Image

ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാൻ, വിധി മറിച്ചായി

ബിജു, വെണ്ണിക്കുളം. Published on 23 January, 2021
ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാൻ, വിധി മറിച്ചായി

തിരുവല്ല - വിവാഹം കഴിക്കണമെന്നവർ ആഗ്രഹിച്ചിരുന്നു. പക്ഷേ അവർ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു.  എൻഗേജ്മെൻ്റ് കഴിഞ്ഞിരുന്ന അവർ ഒന്നിച്ച് ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത് ആൻസിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു

കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ആൻസിയുടെ ഇൻ്റർവ്യൂവും കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു  ജീവനും ജീവിതവും നഷ്ടമായത്. 
തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസിനടിയിൽപെട്ടാണ് ഇരുവരും മരണപ്പെടുന്നത്.

ചെങ്ങന്നൂർ പിരളശ്ശേരി കാഞ്ഞിരംപറമ്പിൽ വീട്ടിൽ പരേതനായ ചാക്കോ സാമുവേൽ -  കുഞ്ഞമ്മ ദമ്പതികളുടെ മകനും മുളക്കുഴ സെൻറ് ഗ്രീഗോറിയോസ് സ്കൂൾ ബസിലെ  ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെൺമണി കല്യാത്ര പുലക്കടവ് ആൻസി ഭവനിൽ  സണ്ണി - ലിലാമ്മ ദമ്പതികളുടെ മകൾ ആൻസിയും (26) ആണ് മരിച്ചത്.
ഗൾഫിലുള്ള ആൻസിയുടെ അമ്മ നാട്ടിലെത്തുമ്പോൾ വിവാഹം നടത്താൻ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവൻ പൊലിഞ്ഞത്.

തിരുവല്ല പെരുന്തുരുത്തിയിൽ ആണ് അപകടം ഉണ്ടായത്. ബൈക്കിൽ ഇടിച്ച ശേഷം കെ  എസ് ആർ ടി സി ബസ് സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം നാലേകാലോടെ ആയിരുന്നു അപകടം ഉണ്ടായത്.  കോട്ടയം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ  ബസാണ് അപകടത്തിൽപ്പെട്ടത്.

 

ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാൻ, വിധി മറിച്ചായി ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാൻ, വിധി മറിച്ചായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക