Image

ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി

അനില്‍ പെണ്ണുക്കര Published on 23 January, 2021
ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമ്പോള്‍ ചെയര്‍പേഴ്‌സണ്‍ ഡോ.കലാ ഷാഹി പുതിയ ദൗത്യം ഏറ്റെടുത്ത്  നടപ്പിലാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ .അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങളുടേയും, കുട്ടികളുടേയും കലാ സാംസ്‌കാരിക ബോധങ്ങളെ ഉയര്‍ത്തുകയും അതിനായി ഫൊക്കാനാ ടാലന്റ് ഹണ്ടിന് തുടക്കമിടുകയും ചെയ്യുകയാണ്. ഫൊക്കാനാ റീജിയണുകളില്‍ നടത്തുന്ന വിവിധ കലാ മത്സരങ്ങളിലൂടെ ദേശീയ തലത്തില്‍ കലാകാരന്‍മാരുടേയും കലാകാരികളുടേയും ഒരു സംഘത്തെ ഫൊക്കാനയുടെ കീഴില്‍ വളര്‍ത്തിയെടുക്കുകയും അമേരിക്കന്‍ മലയാളി സംടേനകളുടെ വിവിധ പ്രോഗ്രാമുകളുടെ ഭാഗമാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു വലിയ സാംസ്‌കാരിക പരിപാടിക്ക് തുടക്കമിടുന്നതെന്ന് ഡോ.കല ഷാഹി ഇമലയാളിയോട് പറഞ്ഞു.
 
ലോകം മുഴുവന്‍ ഇപ്പോള്‍ സങ്കീര്‍ണ്ണമായ ഒരു സമയത്തിലൂടെയാണ് കടന്നു പോകുന്നത് .ഈ സാഹചര്യം കണക്കിലെടുത്ത് വെര്‍ച്വല്‍ സംവിധാനങ്ങളുടെ സാധ്യതയും കണക്കിലെടുത്തു കൊണ്ടാവും വിവിധ റീജിയണുകളില്‍ ടാലന്റ് ഹണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഭാവിയില്‍ ഫൊക്കാന സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുകളില്‍ അമേരിക്കന്‍ മലയാളി യുവതലമുറയുടേയും കുട്ടികളുടേയും വനിതകളുടേയും സാന്നിദ്ധ്യം ഉറപ്പാക്കുക എന്നതാണ് ടാലന്റ് ഹണ്ടിന്റെ ലക്ഷ്യം. വിവിധ റീജിയനുകള്‍ ,അംഗ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ സാന്നിദ്ധ്യ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് ഡോ. കലാ ഷാഹി അഭ്യര്‍ത്ഥിച്ചു.
കൂടാതെ വനിതകളെ സംഘടനകളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.കേരളത്തിലെ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ഓട്ടിസം ബാധിച്ച കുട്ടികളേയും അവരുടെ അമ്മമാരെയും സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനായി തിരുവനന്തപുരത്ത് ശ്രീ.ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റുമായി ചേര്‍ന്ന് ''കരിസ്മ' എന്ന ജീവകാരുണ്യ പദ്ധതിക്കും ഫൊക്കാനയും വിമന്‍സ് ഫോറവും തുടക്കമിടുന്നു. അങ്ങനെ 'സ്‌നേഹ സ്പര്‍ശം' എന്ന മഹത്തായ ഒരു പ്രോജക്ടിനും കൂടി ഫൊക്കാന തുടക്കമിടുന്നു .  അമ്മമാര്‍ ശക്തരാവുമ്പോള്‍ കുട്ടികളും ശക്തരാകും.ശക്തിയുള്ള ഒരു സമൂഹം അങ്ങനെ ഉടലെടുക്കും.സമൂഹം മാറ്റി നിര്‍ത്തുമ്പോഴല്ല ചേര്‍ത്ത് പിടിക്കുമ്പോഴാണ് സമൂഹത്തില്‍ പിന്തള്ളപ്പെടുന്നവര്‍ മുഖ്യധാരയിലേക്ക് കടന്നു വരൂ . കല ഷാഹി പറഞ്ഞു.
 
വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി വിപുലമായ കമ്മറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ പുതിയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഫൊക്കാനാ വിമന്‍സ് ഫോറത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
 
ചെറിയ പ്രായത്തില്‍ തന്നെ കലാരംഗത്ത് സജീവമായ ഡോ.കലാ ഷാഹി മൂന്നാം വയസില്‍ തന്നെ പിതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തം അഭ്യസിച്ചു തുടങ്ങിയ കലാകാരിയാണ്.കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജ രത്‌നം പിള്ള എന്നിവരില്‍ നിന്ന് മോഹിനിയാട്ടം, കഥക്, ഭരതനാട്യം തുടങ്ങിയ അഭ്യസിച്ചു.ഈ സമയത്ത് അഖിലേന്ത്യാ തലത്തില്‍ ഒരു നൃത്ത പര്യടനവും സംഘടിപ്പിക്കുകയുണ്ടായി. മെഡിക്കല്‍ രംഗത്തേക്ക് ഔദ്യോഗികമായി മാറിയെങ്കിലും കലയും ,കലോ വാസനയും മാറ്റിവയ്ക്കാന്‍ കലാ ഷാഹി തയ്യാറായില്ല.
അമേരിക്കന്‍ മലയാളി സംഘടനകള്‍ ,ഫൊക്കാനാ ഫിലഡല്‍ഫിയ, ആല്‍ബനി കണ്‍വന്‍ഷനുകളുടെ എന്റര്‍ടെയിന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍, കേരള കള്‍ച്ചറല്‍ സ്വസൈറ്റി പ്രോഗ്രാമിന്റെ കോ-ഓര്‍ഡിനേറ്റര്‍ ത്തയും പ്രവര്‍ത്തിച്ചു.സംഘടന തലത്തില്‍ കേരളാ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടന്‍ എന്റെര്‍ടൈന്‍മെന്റ് ചെയര്‍, വിമന്‍സ് ഫോറം എന്നീ നിലകളിലും സജീവമായി.കൂടാതെ ഫൊക്കാന, കേരള ഹിന്ദു സ്വസൈറ്റി, ശ്രീ നാരായണ മിഷന്‍ എന്നിവയുടെ പ്രവര്‍ത്തകയും ക്ലിനിക് സി.ആര്‍.എം പി ഫാമിലി പ്രാക്ടീസ് സ്ഥാപകയും സി.ഇ.ഒ യുമാണ് ഡോ .കല ഷാഹി.
 
 ഏറ്റെടുക്കുന്ന ഏതൊരു ദൗത്യവും കൃത്യതയോടെ നടപ്പിലാക്കിയിട്ടുള്ള ഡോ. കലാ ഷാഹിയുടെ നേതൃത്വത്തിലുള്ള ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഫൊക്കാനയുടെ രണ്ടു വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അറിയിച്ചു.
 
ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹിഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹിഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി
Join WhatsApp News
ജോസഫ് ആണോകര 2021-01-23 18:14:55
ഞാൻ ആണോ കരയാണ്. ഓരോരോ ആൾക്കാരെ പൊക്കി പൊക്കി തട്ടുകയാണ് പൊക്കി പൊക്കി എഴുതുകയാണോ? ഇന്നലെയും കണ്ടു വേറൊരു ഭാരവാഹിയെ പൊക്കി പൊക്കി തട്ടുന്നത്. ഫൊക്കാന - ഓമ- ഫോമാ തുടങ്ങിയ പ്രസ്ഥാനത്തെകാളും ഭാരവാഹികളെ പൊക്കി പൊക്കി തട്ടുന്നത് അത് കാണുമ്പോൾ.." ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം" എന്ന് കുഞ്ചൻ നമ്പ്യാർ ഒന്നു പറഞ്ഞത് ഓർമ്മ വരുന്നു. ഒന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക