Image

ജെസ്‌ന തിരോധാനം: നേതാക്കള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ ഇസ്ലാമിനെ പേടി; തുറന്നടിച്ച്‌ ഡോ. രാധാകൃഷ്ണന്‍

Published on 23 January, 2021
ജെസ്‌ന തിരോധാനം: നേതാക്കള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ ഇസ്ലാമിനെ പേടി; തുറന്നടിച്ച്‌ ഡോ. രാധാകൃഷ്ണന്‍

തിരുവനന്തപുരം : ജെസ്ന ജെയിംസ് തിരോധാനം, രാഷ്ട്രീയ-മത-സാംസ്‌ക്കാരിക നേതാക്കള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ ഇസ്ലാമിനെ പേടിയെന്ന് തുറന്നടിച്ച്‌ ഡോ.കെ.എസ്.രാധാകൃഷ്ണന്‍. 

 

ജെസ്‌ന ഏതോ ഒരു ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രത്തിലാണ് ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. ആ സ്ഥലം എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം, പക്ഷെ അദ്ദേഹം പറയില്ല. ആ മതപരിവര്‍ത്തന കേന്ദ്രം തങ്ങളുടെ അധീനതയിലുള്ളതല്ല എന്ന് പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പറയുകയും അതു എവിടെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല.

 

എന്നാല്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും മിണ്ടാതിരിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മുസ്ലീംലീഗിനെ പേടിയാണ്. 

 

ലൗ ജിഹാദിന് ഖുറാന്റെ സമ്മതമുള്ളതുകൊണ്ട് ലൗ ജിഹാദിനെ തള്ളിപ്പറയാന്‍ മുസ്ലീംലീഗിനാകില്ല. മുസ്ലീംലീഗിനോട് തുറന്നു പറയാനുള്ള കരളുറപ്പ് കോണ്‍ഗ്രസ്സിനില്ല. പക്ഷെ, മഹാത്മാഗാന്ധിക്കുണ്ടായിരുന്നു. അക്കാര്യം കോണ്‍ഗ്രസ്സുകാര്‍ക്ക് അറിയില്ല എന്ന് തോന്നുന്നു.

 

ദൈവത്തിനും മനുഷ്യനും എതിരെയുള്ള കുറ്റകൃത്യം എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. അതുകൊണ്ട് അദ്ദേഹം അതിനെ എതിര്‍ക്കുകയും ചെയ്തു. കേരളത്തിലെ നവഗാന്ധിയന്മാര്‍ക്ക് ഇക്കാര്യം തുറന്ന് പറയാനുള്ള ആത്മധൈര്യമില്ല. അവര്‍ ഭീരുക്കളാണ്. മനുഷ്യ മനസ്സില്‍ നിന്നും ഭയത്തെ നീക്കാനാണ് ഗാന്ധി ശ്രമിച്ചത്. നവഗാന്ധിയന്മാരാകട്ടെ ആ ഭയത്തെ ആശ്രയിച്ചാണ് കഴിയുന്നതും.

 

ലൗ ജിഹാദിനോടുള്ള സമീപനം എന്ത് എന്ന് ഇടതു മുന്നണി മാത്രമല്ല ഐക്യജനാധിപത്യ മുന്നണിയും വ്യക്തമാക്കണം. മുസ്ലീംലീഗും കോണ്‍ഗ്രസ്സും ലൗജിഹാദിനെ അംഗീകരിക്കുന്നുണ്ടോ എന്ന് മുല്ലപ്പള്ളിയും കുഞ്ഞാലിക്കുട്ടിയും മാലോകരോട് പറയണം.

മാനവീകതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ക്രൈസ്തവ സംഘടനകളും ഇക്കാര്യത്തില്‍ മൗനികളായി. ക്രൈസ്തവ സഭയുടെ അല്‍മായ വിപ്ലവകാരികളെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതല്ലേ? അതോ അവരും ഇസ്ലാമിക ഫണ്ടിന്റെ പറ്റു പുസ്തകത്തിലെ പേരുകാരാണോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക