Image

ജന്മദിനത്തില്‍ ''ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്'' പ്രഖ്യാപിച്ച് ടൊവിനോ

Published on 23 January, 2021
ജന്മദിനത്തില്‍ ''ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്'' പ്രഖ്യാപിച്ച് ടൊവിനോ

ജന്മദിനത്തില്‍ വമ്ബന്‍ പ്രഖ്യാപനം നടത്തി നടന്‍ ടൊവിനോ തോമസ്. പുതിയ ഒരു പ്രൊഡക്ഷന്‍ കമ്ബനി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനമാണ് താരം നടത്തിയത്. ടൊവിനോ തോമസ് പ്രോഡക്ഷന്‍സ് എന്ന പേരില്‍ ആരംഭിക്കുന്ന നിര്‍മാണക്കമ്ബനിയുടെ ലോഗോ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.


പ്രസക്തമായതും മലയാള സിനിമാ വ്യവസായ രംഗത്തിന് മൂല്യം പകരുന്നതുമായ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനായുള്ള ഒരു എളിയ സംരംഭമാണ് പുതിയ നിര്‍മാണക്കമ്ബനിയെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.


'ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് വരെ എന്റെ ജന്മദിനത്തില്‍ ഇത്രയധികം സ്‌നേഹം ലഭിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതിനാല്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് വരെ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും ഒരു കാര്യം പങ്കിടാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുകയാണ്.


 പ്രസക്തമായതും നമ്മുടെ സിനിമാ വ്യവസായത്തിന് കൂടുതല്‍ മൂല്യം നല്‍കുന്നതുമായ കൂടുതല്‍ സിനിമകളുടെ ഭാഗമാകാനുള്ള ഒരു എളിയ ശ്രമമാണിത്. ഈ വലിയ അവസരവും ഉത്തരവാദിത്തവും മൂല്യവത്താവുമെന്നും നിങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടുന്ന സിനിമകള്‍ സൃഷ്ടിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌നേഹവും പിന്തുണയും തുടരുക... അതാണ് എനിക്ക് ഏറ്റവും വലിയ ഊര്‍ജമാവുന്നത്..,'' ടൊവിനോ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക