സിറ്റിസൺ ട്രംപും സെനറ്റ് വിചാരണയും (ബി ജോൺ കുന്തറ)

ഹൌസ് പാസാക്കിയ ട്രംപ് ഇമ്പീച്ച്മെന്റ് രേഖകൾ തിങ്കളാഴ്ച സെനറ്റിൽ. പ്രാരംഭ നടപടികൾ ചൊവ്വാഴ്ച സെനറ്റിൽ തുടങ്ങുന്നു. സെനറ്റ് അംഗസംഖ്യ ഇരു പാർട്ടിക്കും തുല്യമെങ്കിലും വൈസ് പ്രസിഡന്റ്ന്റെ വോട്ടുകൂടി ചേർക്കുമ്പോൾ ഡെമോക്രാറ്റ് പാർട്ടിക്ക് ഭൂരിപക്ഷം.
അതിനാൽ ഇമ്പീച്ചുനാടകം നിയന്ത്രിക്കുന്നത് പാർട്ടി സെനറ്റ് നേതാവ് ഷക്ക് ഷുമർ ആയിരിക്കും.
നടപടിക്രമങ്ങൾ, ജനുവരി 26 ന് ഹൌസ് ഡെമോക്രാറ്റ്‌സ് വെളിപ്പെടുത്തും. ആരെല്ലാം ആയിരിക്കും കേസ് വാദിക്കുന്നവർ, ഇവർ സെനറ്റിൽ വന്നു സത്യപ്രതിജ്ഞ നടത്തണം.
സെനറ്റ് ട്രംപിനെ അറിയിക്കും വിചാരണ ഫെബ്രരി 8ന് തുടങ്ങുന്നു അതിന് ഒരുങ്ങുക. ഭരണഘടന അനുശാസിക്കുന്നതനുസരിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയിരിക്കും വിചാരണയിൽ അധ്യക്ഷത വഹിക്കുന്നത്. വിചാരണ എത്രനാൾ നീളും എന്നത് ഇപ്പോൾ ആർക്കും പ്രവചിക്കുവാൻ പറ്റില്ല.
എന്താണ് ട്രംപ് ചെയ്ത കുറ്റം? ഒരു പ്രസിഡനറ്റിനെ ഇമ്പീച്ചു ചെയ്യുവാൻ പറ്റുന്ന ഒരു കുറ്റം "ഹൈക്രൈം ആൻഡ് മിസ്ടമീണർ." ഹൌസ് രേഖകൾ പറയുന്നു ഇതാണ് കുറ്റം. ഇവിടെ ഹൈ ക്രൈം, ട്രംപ് രാഷ്ട തലസ്ഥാന നഗരിയിൽ നിലവിലുള്ള ഭരണ സംവിധാനം അട്ടിമറിക്കുന്നതിനു ശ്രമിച്ചു. അതിനായി അനുയായികളെ പ്രേരിപ്പിച്ചു. അവർ കാപിറ്റോൾ ആക്രമിച്ചു. ഇതിൽ ആളപായമുണ്ടായി ട്രംപ് രാഷ്ട്രസുരക്ഷക്ക് വെല്ലുവിളിയായി മാറി.
തുടക്കത്തിൽ, ട്രംപ് അഭിപാഷകർ വാദിക്കുവാൻ സാധ്യത കാണുന്നത് സ്ഥാനമൊഴിഞ്ഞു പോയ പ്രസിഡൻറ്റിനെ സെനറ്റിൽ ഇമ്പീച്ചു ചെയ്യുന്നതിന് ഭരണഘടന അനുവദിക്കുമോ എന്നത് ആയിരിക്കും.
പ്രസിഡൻറ്റിനെ വിസ്തരിക്കാം, കുറ്റക്കാരനാണോ എന്ന് സെനറ്റിൽ വോട്ടും ചെയ്യാം എന്ന് മാത്രമാണ് ഭരണഘടന പറയുന്നത്. മറ്റുള്ളതെല്ലാം വ്യാഖ്യാനങ്ങൾ.
കഴിഞ്ഞ ഫെബ്രുവരിയിൽ നാം ആ നാടകം കണ്ടു. ട്രംപ് നിരപരാധി എന്ന് സെനറ്റ് വിധിയും കൽപ്പിച്ചു. പക്ഷെ ഇവിടെ പ്രധാന വ്യത്യാസം ട്രംപ് ഇന്നു വെറുമൊരു പൗരൻ.അങ്ങേരെ എങ്ങിനെ സെനറ്റിനു ശിക്ഷിക്കാനാവും?
ഈ ചോദ്യവുമായി ട്രംപ് അഭിപാഷകർ ആദ്യമേ കോടതികളിൽ എത്തും, സെനറ്റ് വിചാരണ നിറുത്തുന്നതിന്. അതു ചിലപ്പോൾ സുപ്രീം കോടതിവരെ എത്തി എന്നും വരും. അതവിടെ നിൽക്കട്ടെ.
പിന്നീട്, എന്തായിരിക്കും ട്രംപ് പക്ഷം വാദിക്കുവാൻ പോകുന്നത്? തലസ്ഥാന നഗരിയിൽ കാപിടോൾ (നിയമനിർമ്മാണ സഭ) ജനുവരി 6 ന് ആക്രമിക്കപ്പെട്ടു എന്നത് പകൽ പോലെ സത്യം. എന്നാൽ ഇതിൽ ട്രംപിന് പങ്കാളിത്തമുണ്ടോ? ഇതാണ് ട്രംപ് അഭിഭാഷകർ അവതരിപ്പിക്കുന്നത്. ട്രംപ് ആറാം തിയതി നടത്തിയ പ്രഭാഷണത്തിൽ പറയുന്നുണ്ട് കോൺഗ്രസ്സിനു മുന്നിൽ സമാധാനപൂർവo പ്രകടനം നടത്തണം, അറിയിക്കണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാകപ്പിഴകൾ സംഭവിച്ചു എന്ന്.
പ്രകടനം നടത്തുക, ജാഥ നടത്തുക ഇതെല്ലാം ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഘടന അനുവദിക്കുന്നത്. ഇത് ആദ്യമായി നടന്നിട്ടുള്ള സംഭവമല്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും അല്ലാത്ത സമയത്തും ഇതെല്ലാം സാധാരണ തലസ്ഥാന നഗരിയിൽ നടക്കുന്ന കാര്യങ്ങൾ.
തിരഞ്ഞെടുപ്പിൻറ്റെ സാധുതയും ഇതിനു മുന്നിലും, ഏതുർപ്പുകൾ അകത്തും പുറത്തും, കോൺഗ്രസ്സിൽ ഇലക്ടറൽ കോളേജ് വോട്ടുകൾ എണ്ണുന്ന സമയം നടന്നിട്ടുണ്ട്. 2017 ലും അതു സംഭവിച്ചു എന്നാൽ അതൊന്നും നാം ഇത്തവണ കണ്ടതുപോലെ അക്രമാസക്തമായില്ല എന്നുമാത്രം. 2005 ൽ ഡെമോക്രാറ്റ് സെനറ്റർ ബാർബറ ബോക്സർ എതിർത്തു, 2017ൽ നിരവധി ഹൌസ് അംഗങ്ങൾ വിവാദം ഉന്നയിച്ചു എന്നാൽ ഒന്നും വിലപ്പോയില്ല എന്നുമാത്രം.
ഉദാഹരണത്തിന്, ഒരു കൊലക്കേസു വിചാരണ. കൊല നടന്നു എന്നത് വാസ്തവം. അതു നടത്തിയവർ പിടികൂടപ്പെട്ടു. അവർ ശിക്ഷിക്കപ്പെടും. എന്നാൽ ആ കൊലപാതകത്തിൽ ഇടപെട്ടില്ല എങ്കിലും ഒരാൾ അടുത്തുകൂടി നേരത്തെ അതുവഴിപോയി. അയാൾക്കു വേണമെങ്കിൽ കൊലപാതകം നടക്കാതിരിക്കുവാൻ ശ്രമിക്കാമായിരുന്നു. അതിനാൽ അയാളെക്കൂടി ശിക്ഷിക്കണം. ഇതുപോലുള്ള ഒരു കേസ് ആണ് ട്രംപിൻറ്റെ മേൽ കെട്ടിവയ്ക്കുന്നത്
നേരത്തെ ഒരു ലേഖനത്തിൽ എഴുതി, ഹൗസിൽ എപ്പോൾ വേണമെങ്കിലും ഒരു 'ഹാം സാൻഡ്വിച്ച്' വരെ ഇമ്പീച്ചു ചെയ്യാo. ഇത്തവണ ജനുവരി 13 ന് നാൻസി പോലോസി ഇമ്പീച്ചുമെന്റ് പ്രമേയം അവതരിപ്പിച്ചു അന്നു തന്നെ ഇമ്പീച്ചും നടന്നു. ഹൌസ് ഒരു തെളിവെടുപ്പും നടത്തിയിട്ടുമില്ല, കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് സംസാരിക്കുന്നതിനും അവസരം നൽകിയിട്ടില്ല. ഇത് അമേരിക്കയുടെ എന്നല്ല ഒരു സ്വേച്ഛാധിപത്യ രാജ്യത്തു പോലും നടക്കാത്ത സംഭവം.
ഏതുവിധെന നോക്കിയാലും റിപ്പബ്ലിക്കൻപാർട്ടി ദുർബലമായ സാഹചര്യത്തിലാണിപ്പോൾ. ട്രംപിനെ ശിക്ഷിച്ചാൽ അത് ലക്ഷക്കണക്കിന് ട്രംപ് അനുയായികളെ പ്രകോപിപ്പിക്കും അത് വരുവാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളെയും പ്രതികൂലമായി ബാധിക്കും.
2024-ലെ പ്രസിഡൻറ്റ് തിരഞ്ഞെടുപ്പിൽ കയറിപ്പറ്റുവാൻ ആഗ്രഹിക്കുന്ന റിപ്പബ്ലിക്കൻ ട്ടി നേതാക്കൾക്ക് ട്രംപ് വരരുത് എന്നും ആഗ്രഹമുണ്ട്. ഈയൊരു ഇമ്പീച്ഛ് വിജയിച്ചാൽ ആ ആഗ്രഹം ഇവർക്ക് സാക്ഷാൽക്കരിക്കപ്പെടും . കാരണം ഇമ്പീച്ഛ് ചെയ്യപ്പെട്ട വ്യക്തിക്ക് ഭരണ സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുവാൻ അനുവാദമില്ല.
read also
Facebook Comments