Image

ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി. പത്മനാഭന്‍

Published on 24 January, 2021
ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി. പത്മനാഭന്‍

തിരുവനന്തപുരം : പാരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ചതില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി. പത്മനാഭന്‍. 


തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നിലാണ് ടി പത്മനാഭന്‍ പൊട്ടിത്തെറിച്ചത്.


ഇന്നോവ കാറും വലിയ ശമ്ബളവും നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഇവരെ നിയമിച്ചത് എന്തിനെന്നും ടി പത്മനാഭന്‍ ചോദിച്ചു. വയോധികയ്ക്ക് എതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. വനിതാ കമ്മിഷനെതിരെ ഇങ്ങനെ സംസാരിച്ചത് കൊണ്ട് തനിക്കെതിരെയും കേസെടുക്കുമെന്ന് ഭയമുണ്ടെന്നും ടി. പത്മനാഭന്‍ ജയരാജനെ അറിയിച്ചു.


തുടര്‍ന്ന് വീട്ടില്‍ നിന്ന് മടങ്ങവേ വിമര്‍ശനം എം.സി. ജോസഫൈനെ അറിയിക്കുമെന്ന് പി. ജയരാജന്‍ അറിയിച്ചു. വയോധികയോട് മോശമായി പെരുമാറിയെന്ന ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചെങ്കിലും ജയരാജന്‍ പ്രതികരിച്ചില്ല.


പത്തനംതിട്ട സ്വദേശിയായ എണ്‍പത്തേഴുകാരിയായ വയോധിക നല്‍കിയ പരാതിയില്‍ അവരെ അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിക്കുകയും നേരിട്ട് വനിതാ കമ്മീഷന്‍ മുമ്ബാകെ ഹാജരാകാനും എം.സി. ജോസഫൈന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജോസഫൈനെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. പരാതിക്കാരിയോട് അധിക്ഷേപിക്കും വിധം പെരുമാറിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.


അതേസമയം തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രരിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തകളാണ്. അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് മനപ്പൂര്‍വ്വം പുറത്തിറക്കിയവാണെന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു. 


വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര- ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വേണ്ടി കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. നൂറുകണക്കിന് പരാതികള്‍ ലഭിക്കുമ്ബോള്‍ എല്ലാ പരാതികളും ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞെന്നു വരില്ല. 


ഫോണ്‍ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തതയാണ് പുതിയ പരാതിയാണെന്ന ധാരണയില്‍ ഉപദേശ രൂപേണ ചെയര്‍പേഴ്സണ്‍ ചോദിച്ചത്.


ആ ചോദ്യത്തിന്റെ ഉദ്ദേശ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും വനിതാ കമ്മിഷന്റെതന്നെ മേല്‍നോട്ടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായി ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ആരായുകയായിരുന്നു. അതിനു പുറമേ സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരിക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നോ എന്നുമാണെന്നും ജോസഫൈന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക