Image

10 ലക്ഷം പേര്‍ക്ക് വാക്സിന്‍; ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ

Published on 24 January, 2021
10 ലക്ഷം പേര്‍ക്ക് വാക്സിന്‍; ബ്രിട്ടനെയും യുഎസിനെയും മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറു ദിവസം കൊണ്ട് വാക്‌സിന്‍ സ്വീകരിച്ചവര്‍ പത്തു ലക്ഷം പേരെന്ന് ആരോഗ്യമന്ത്രാലയം. വികസിത രാജ്യങ്ങളായ അമേരിക്ക, യുകെ എന്നിവയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വാക്‌സിനെടുത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം അറിച്ചു. 


നിലവില്‍ ഇന്ത്യയില്‍ വാക്‌സിനെടുത്തവരുടെ എണ്ണം 16 ലക്ഷമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.


യുകെ പത്തു ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കാന്‍ 18 ദിവസമാണെടുത്തത്. അമേരിക്ക പത്തു ദിവസവുമെടുത്തു. എന്നാല്‍ വെറും ആറു ദിവസംകൊണ്ടാണ് ഇന്ത്യ പത്തു ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. ജനുവരി 24 രാവിലെ എട്ടു മണി വരെ 15,82,201 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 3,512 സെക്ഷനുകളിലായി 1,91,609 പേര്‍ വാക്‌സിനേഷന്‍ നല്‍കി.


ഇതുവരെ 27,920 സെക്ഷനുകള്‍ നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ മൈത്രി പദ്ധതിയുടെ ഭാഗമായി ഇന്ത്യ മറ്റു രാജ്യങ്ങലിലേക്ക് കോവിഡ് വാക്‌സിന്‍ കയറ്റി അയക്കുന്നുണ്ട്. ഇതുവരെ വാക്‌സിനായി ഇന്ത്യയെ 92 രാജ്യങ്ങല്‍ സമീപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളിലേക്കും ബ്രസീലിലേക്കും വാക്‌സിന്‍ കയറ്റി അയച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക