Image

കര്‍ഷക സമരം വ്യാപിക്കുന്നു; മുംബൈയിലേക്ക് കൂറ്റന്‍ മാര്‍ച്ച്‌, ശരദ് പവാര്‍ പങ്കെടുക്കും

Published on 24 January, 2021
കര്‍ഷക സമരം വ്യാപിക്കുന്നു; മുംബൈയിലേക്ക് കൂറ്റന്‍ മാര്‍ച്ച്‌, ശരദ് പവാര്‍ പങ്കെടുക്കും

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ ലോംഗ് മാര്‍ച്ച്‌. 


നാസിക്കില്‍ നിന്നും മുംബൈയിലേക്കാണ് മാര്‍ച്ച്‌. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്‌ നടത്തുന്നത്.

ആയിരത്തിലധികം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മുംബൈയിലെ ആസാദ് മൈദാനില്‍ മാര്‍ച്ച്‌ അവസാനിക്കും. 


എന്‍.സി.പി അധ്യക്ഷന്‍ ശദര്‍ പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആസാദ് മൈദാനില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടക്കും. 


 പതിനായിരത്തിലധികം പേരാണ് മുംബൈ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ശനിയാഴ്ചയാണ് നാസികിലെത്തിയത്. തിങ്കളാഴ്ച മുംബൈയിലെ ആസാദ് മൈതാനത്താണ് സമാപനം.

കര്‍ഷകര്‍ കടല്‍പോലെ ഇരമ്ബി വരുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 


ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം രണ്ടു മാസം പിന്നിട്ടിരിക്കെയാണ് മറ്റു സംസ്ഥാനങ്ങളിലും സമരം ആരംഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദില്ലിയിലെ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ബാനറിലാണ് മുംബൈ മാര്‍ച്ച്‌. 


ദില്ലിയിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പവാര്‍ കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു.


അതേസമയം, റിപബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിക്ക് രേഖാമൂലം കര്‍ഷകര്‍ ദില്ലി പോലീസിന്റെ അനുമതി തേടി. റിപബ്ലിക് ദിനത്തില്‍ പതിനായിരത്തിലധികം ട്രാക്ടറുകളിലാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച്‌ നടത്തുക. ചരിത്ര സമരത്തിനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തീരുമാനം എന്ത് എന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.


ട്രാക്ടറില്‍ ദില്ലി നഗരം ചുറ്റാനാണ് കര്‍ഷകരുടെ തീരുമാനം. റാലിയുടെ റൂട്ട് മാപ്പ് കര്‍ഷകര്‍ പോലീസിന് കൈമാറി. കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കര്‍ഷകര്‍. റിപബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടക്കുന്ന സൈനിക പരേഡിനെ ബാധിക്കാത്ത രീതിയില്‍ ആകും തങ്ങളുടെ ട്രാക്ടര്‍ റാലി എന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Join WhatsApp News
സംഘി കപടരാജ്യസ്നേഹം 2021-01-25 19:55:46
Credit Santhosh Tn കോർപ്പറേറ്റ് മോദി സർക്കാർ നാളിതുവരെ കണ്ട ഏറ്റവും വലിയ ജനാതിപത്യ പ്രക്ഷോഭത്തിന്‌ രാജ്യം നാളത്തെ റിപ്പബ്ളിക് ദിനത്തിൽ സാക്ഷിയാകുകയാണ് ~ ലോകവും വനിതകൾ ഉൾപ്പെടെ അഞ്ചു ലക്ഷം കർഷകർ ഒരു ലക്ഷത്തിലേറെ ട്രാക്റ്ററുകളിൽ യഥാർഥ റിപ്പബ്ളിക് ദിന റാലി നടത്തും ~ ദില്ലിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് രാജ്യം മുഴുവൻ അതിൻ്റെ അനുരണനങ്ങൾ പ്രതിഫലിക്കുകയാണ് ~ എല്ലാ സംസ്ഥാനങ്ങളിലും കർഷകർക്ക് അഭിവാദ്യങ്ങളുമായി റാലികൾ സ്വാതന്ത്രത്തിനു ശേഷം ഒരുപക്ഷെ ആദ്യമായി ഇന്ത്യൻ കർഷകർ ആത്മാഭിമാനം വീണ്ടെടുക്കുന്ന അഭിമാന നിമിഷം ~ ഇന്ത്യൻ ജനാതിപത്യം സർഗാത്മകമാകുന്ന അപൂർവ്വ സന്ദർഭം നൂറുകണക്കിന് കർഷകർ ആണ് ദില്ലിയിലെ സമരഭൂമിയിലെ കൊടുംശൈത്യത്തിൽ മരണപ്പെട്ടത് ~ എന്നിട്ടും അചഞ്ചലമായ പോരാട്ട വീര്യത്തിൽ കർഷകർ ത്രസിക്കുകയാണ് ഇതവസാന പോരാട്ടമാണ് ~ കഴിയുന്നത്ര മേഖലകളിൽ കർഷകർക്കൊപ്പം അണിചേരുക നാളെ രാജ്യത്തുടനീളം തെരുവുകൾ കർഷകരിൽ കത്തിപ്പടരും ചില സന്ദർഭങ്ങളിൽ ചില അഭിവാദ്യപോസ്റ്റുകൾ പോലും രാഷ്ട്രീയമാണ് ~ ഇടപെടലാണ് നാളെ സോഷ്യൽമീഡിയ കത്തിപടരണം കർഷകസമരങ്ങളിൽ ~ മിനിമം അത്രയെങ്കിലും നമുക്കാവണം വാൽ സംഘികളോട് ~ നിന്റെ കപടരാജ്യസ്നേഹം കൊണ്ട് പുഴുങ്ങി തിന്നാൽ മതി ! ഈ രാജ്യത്തിൻറെ യഥാർത്ഥ അവകാശികൾ നാളെ ഈ രാജ്യത്തിൻറെ മതനിരപേക്ഷ മണ്ണിൽ വീണ്ടും പൂക്കും ,തളിർക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക