ഇല്ലിനോയി മലയാളി അസോസിയേഷന്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
AMERICA
25-Jan-2021
ജോര്‍ജ് പണിക്കര്‍
AMERICA
25-Jan-2021
ജോര്‍ജ് പണിക്കര്‍

ചിക്കാഗോ: ലോകമെമ്പാടുംവ്യാപരിച്ചിരിക്കുന്ന കോവിഡ് രോഗാവസ്ഥയുടെ പിരിമുറുങ്ങളില്‍ നിന്നും ബൂദ്ധിയുടേയും, അറിവിന്റേയും, വിനോദത്തിന്റേയും മാനസീക തലത്തിലേക്ക് മലയാളി മനസുകളുടെ കരകയറ്റുവാന്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഓണ്‍ലൈന്‍ ചെസ് മത്സരം നടത്തുന്നു.
ഇദംപ്രഥമമായി ഒരു മലയാളി സംഘടന നടത്തുന്ന ഈ മത്സരത്തില്‍ ഭാഗഭാക്കാകുവാന്‍ അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും സാധിക്കുന്നതരത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഒന്നാമതായി ജയിക്കുന്ന മത്സരാര്‍ത്ഥിക്ക് 350 ഡോളറും ട്രോഫിയും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 250, 150 ഡോളര്‍ എന്നീ ക്രമത്തില്‍ സമ്മാനവും ട്രോഫികളും ലഭിക്കുന്നതാണ്. LICHESS.ORG എന്ന വെബ്‌സൈറ്റിലും സൂമിലുമായാണ് മത്സരങ്ങള്‍ നടത്തുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.

സിബു മാത്യു കുളങ്ങര, ജോയി പീറ്റര്‍ ഇന്‍ഡിക്കുഴി, ഷാനി ഏബ്രഹാം, സുനൈന ചാക്കോ, ജോസി കുരിശിങ്കല്‍, ശോഭാ നായര്‍, പ്രവീണ്‍ തോമസ്, ഓസ്റ്റിന്‍ മാത്യു കുളങ്ങര, സാമൂ തോമസ്, ജെയിംസ് വെട്ടിക്കാട്ട് എന്നിവര്‍ അടങ്ങുന്ന വിപുലമായ ഒരു കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.illinoismalayaleeAssociation.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും സിബു മാത്യു (224 425 3625), ജോയി പീറ്റര്‍ (847 826 2054 [email protected] , ഓസ്റ്റിന്‍ സിബു കുളങ്ങര (224 420 1678 [email protected] എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.
മാര്‍ച്ച് 20 ശനിയാഴ്ച 9.30 (സെന്‍ട്രല്‍ ടൈം)-ന് മത്സരങ്ങള്‍ ആരംഭിക്കും. ചെസ് കളിക്കാന്‍ അറിയാവുന്ന എല്ലാവര്‍ക്കും പ്രായഭേദമെന്യേ മത്സരത്തില്‍ പങ്കെടുക്കാം. 20 ഡോളറാണ് രജിസ്‌ട്രേഷന്‍ ഫീസ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments