image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഇംപീച്ച്‌മെന്റ് ഭാഗം രണ്ട്, അദ്ധ്യായം രണ്ട് (ഏബ്രഹാം തോമസ്)

AMERICA 25-Jan-2021 ഏബ്രഹാം തോമസ്
AMERICA 25-Jan-2021
ഏബ്രഹാം തോമസ്
Share
image

യു.എസ്. മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ രണ്ടാം ഇംപീച്ച്‌മെന്റ് രണ്ടാം അദ്ധ്യായത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സുഹൃദ്‌സദസുകളിലെ അന്തിമ വിധി അനുസരിച്ച്  സെനറ്റ് വിചാരണയ്ക്ക് ശേഷം ട്രമ്പിനെ സെനറ്റും ഇംപീച്ച് ചെയ്യും. വീണ്ടും മത്സരിക്കുവാനുള്ള സാധ്യതയും തള്ളിക്കളയും. എന്നാല്‍ ഈ മാര്‍ഗം അത്ര ലളിതമോ സുഗമമോ അല്ല എന്ന യാഥാര്‍ത്ഥ്യം ട്രമ്പിനെതിരെ വീറോടെ വാദിക്കുന്നവര്‍ തിരിച്ചറിഞ്ഞിട്ടില്ല.

വിചാരണയില്‍ ട്രമ്പിന് വേണ്ടി വാദിക്കുമെന്ന് കരുതിയിരുന്ന ചില അഭിഭാഷകര്‍ ഇതിനകം പിന്മാറിയിട്ടുണ്ട്. പുതിയ അംഗങ്ങള്‍ അഭിഭാഷക സംഘത്തില്‍ വന്ന് ചേരുന്നുമുണ്ട്. സെനറ്റിലെ വിചാരണ നീതി പൂര്‍വമാവാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ധാരാളം ഉണ്ട്. ഇപ്പോള്‍ കൂടുതല്‍ സെനറ്റംഗങ്ങള്‍ ഇംപീച്ച്‌മെന്റ് ട്രയലിനെതിരായ നിലപാട് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇംപീച്ച്‌മെന്റ് ചാര്‍ജ്ജുകള്‍ക്കൊപ്പം അചഞ്ചലമായി നിലകൊള്ളുന്ന ഡെമോക്രാറ്റ് നേതാക്കള്‍ ജനുവരി 6ന് ക്യാപിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തിന്‌ശേഷം റിപ്പബ്ലിക്കന്‍ നേതാക്കള്‍ പ്രകടിപ്പിച്ച പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നു.
എന്നാല്‍ വിചാരണയില്‍ ജൂറര്‍മാരാകാന്‍ പോകുന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ആദ്യ ഇംപീച്ച്‌മെന്റില്‍ സംഭവിച്ചതുപോലെ കൂടുതലായി ട്രമ്പിന്‌റെ പ്രതിരോധ സംഘത്തിലേയ്ക്ക് മാറുകയാണ്. ജി.ഓ.പി. അംഗങ്ങളുടെ പ്രതിഷേധ വികാരങ്ങള്‍ കലാപത്തിനും ട്രമ്പിന്റെ അധികാരം വിട്ടൊഴിയലിനും ശേഷം തണുത്ത് തുടങ്ങിയിട്ടുണ്ട്. ഒരു വലിയ വിഭാഗം ഒരു മൃദുസമീപനം വേണമെന്ന് മാറിചിന്തിക്കുന്നു.
ഈ വിചാരണ ഒരു മൂഢതയാണെന്ന് എനിക്ക് തോന്നുന്നു. ട്രയല്‍ അവസാനിപ്പിക്കുവാന്‍ എനിക്ക് തോന്നുന്നു. ട്രയല്‍ അവസാനിപ്പിക്കുവാന്‍ എനിക്ക് ലഭിക്കുന്ന ആദ്യത്തെ അവസരത്തില്‍ ഞാന്‍ അതിനു വേണ്ടി വോട്ടു ചെയ്യും. കാരണം ഞാന്‍ വിശ്വസിക്കുന്നത് ഇത് രാജ്യത്തിന് അപകടകരമാണെന്നും വിഭാഗീയത ആളിക്കത്തിക്കുവാന്‍ സഹായിക്കുമെന്നും ആണ്, ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കൊ റൂബിയോ പറഞ്ഞു.

സെനറ്റ് ട്രയലില്‍ ഫെബ്രുവരി 8ന് വാദപ്രതിവാദങ്ങള്‍ ആരംഭിക്കും. രണ്ടു കക്ഷികളും, ട്രമ്പിന്റെയും പ്രോസിക്യൂട്ടര്‍മാരുടെയും പ്രതിനിധികള്‍ക്ക് പ്രസിഡന്റ് ജോബൈഡന്റെ ചില നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ സമയം നല്‍കുകയായിരുന്നു. കൂടുതല്‍ ദിനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുവാന്‍ അവസരം നല്‍കുമെന്ന് ഡെമോക്രാറ്റുകള്‍ കരുതുന്നു. ട്രയല്‍ ഡിസ്മിസ് ചെയ്യാന്‍ നേരത്തെ തന്നെ ഒരു വോട്ടെടുപ്പ് നടത്താനുള്ള ശ്രമം വിജയിക്കുകയില്ല. കാരണം ഇപ്പോള്‍ സെനറ്റ് ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാണ്. എങ്കിലും കൂടുതല്‍ ജിഒപി സെനറ്റംഗങ്ങള്‍ ട്രമ്പിനെ കുറ്റവിമുക്തനാക്കാന്‍ വോട്ടു ചെയ്തു എന്നു വരാം. ഡെമോക്രാറ്റുകള്‍ക്ക് 17 റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ വോട്ടുകള്‍കൂടിയേ തീരൂ.

പ്രതിനിധിസഭ ജനുവരി 13 ന് ട്രമ്പിനെ ഇംപീച്ച് ചെയ്തതാണ്. ആര്‍ക്കന്‍സയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണ്‍ പറഞ്ഞു: ഞാന്‍ സംസാരിക്കുന്ന എല്ലാ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഇംപീച്ച്‌മെന്റ്്ിന് എതിരാണെന്ന സൂചനയാണ് നല്‍കിയത്. ഒരാഴ്ച മുമ്പ് അധികാരം ഒഴിഞ്ഞ ഒരു വ്യക്തിയെ കുറ്റക്കാരനായി കാണാനും സ്ഥാനഭ്രഷ്ടനാക്കാനും സെനറ്റ് സമയം ചെലവഴിക്കുന്നത് ധാരാളം അമേരിക്കക്കാര്‍ക്ക് വിചിത്രമായി തോന്നും. ഡെമോക്രാറ്റുകള്‍ 1876 ല്‍ ഒരു സെക്രട്ടറി ഓഫ് വാറിനെ, അയാള്‍ രാജിവച്ചതിന് ശേഷം, ഇംപീച്ച് ചെയ്തതിനെകുറിച്ച് പറഞ്ഞു. 1812 ലെ യുദ്ധത്തിന് ശേഷം ക്യാപിറ്റോളിനെ ആക്രമിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയ ട്രമ്പിനെ കുറിച്ചും അവര്‍ പറഞ്ഞു. ചില റിപ്പബളിക്കനുകള്‍ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നു, സെനറ്റര്‍ മിറ്റ് റോംനി(യൂട്ടയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍) ഇംപീച്ച്‌മെന്റ് ട്രയല്‍ ഉചിതമാണെന്ന് താന്‍ വിശ്വസിക്കുന്നതായി പറഞ്ഞു. ആദ്യ സെനറ്റ് വിചാരണയില്‍ ട്രമ്പിനെതിരെ വോട്ടു ചെയ്ത ഏക റിപ്പബ്ലിക്കന്‍ സെനറ്റര്‍ റോംനി ആയിരുന്നു.

എന്നാല്‍ സൗത്ത് ഡക്കോട്ടയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് റൗണ്ട്‌സ് ഒരു പ്രസിഡന്റിന്റെ ഭരണം കഴിഞ്ഞാല്‍ നടത്തുന്ന വിചാരണയ്ക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് പറഞ്ഞു. സെനറ്റില്‍ വിചാരണ ചെയ്യുകയും യാതൊരു പ്രസക്തിയും ഇല്ലെന്ന് പറഞ്ഞു. സെനറ്റില്‍ വിചാരണ ചെയ്യുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്യുക വളരെ പ്രയാസകരമായ കാര്യമാണെന്ന് ടെക്‌സസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍ നിന്‍ പറഞ്ഞു. മുന്‍ പ്രസിഡന്റുമാരെ വിചാരണ ചെയ്യണമെന്നാണെങ്കില്‍ 2022 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമ്പോള്‍ മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റുമാരെയും വിചാരണ ചെയ്യണം.

ജിഓപി സെനറ്റര്‍ ലിന്‍സെ ഗ്രഹാം(സൗത്ത് കാരലിന) ട്രമ്പിന്റെ ലീഗല്‍ ടീം രൂപപ്പെടുത്തുവാനുള്ള തിരക്കിലാണ്. ട്രയല്‍ ഡിസ്മിസ് ചെയ്യുവാന്‍ ശ്രമിക്കുന്നതിനൊപ്പം ജനുവരി 6ന് ട്രമ്പ് നടത്തിയ പ്രസംഗം നിയമപരമായി കലാപത്തിന് ആഹ്വാനമായിരുന്നോ എന്നും പരിശോധിക്കുന്നു. വിസ്‌കോണ്‍സിനില്‍ നിന്നുള്ള റിപ്പ. സെനറ്റര്‍ റോണ്‍ ജോണ്‍സണ്‍ ഡെമോക്രാറ്റുകള്‍ പ്രതികാരബുദ്ധിയോടെ പെരുമാറുകയാണെന്ന് പറഞ്ഞു. സെനറ്റ് റിപ്പ.നേതാവ് മിച്ച് മക്കൊണല്‍ മറ്റ്് റിപ്പ. സെനറ്റര്‍മാരോട് തങ്ങളുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു.



Facebook Comments
Share
Comments.
image
Dependant
2021-01-25 14:32:03
ആശ്രിതർ, അമേരിക്കയിലെ ആരോരുമില്ലാത്ത അടിമകൾ!! അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നല്ല പ്രസിഡന്റ് ട്രംപിനെ പറ്റി ഇങ്ങനെ പ്രതികരിച്ചെങ്കിലും ഉള്ളിലെ വികാരങ്ങൾ പുറത്തുവരട്ടെ.
image
tRump cult
2021-01-25 12:20:16
Christian ‘prophetess’ Kat Kerr: I spoke to God and he said Trump is still president. There’s a rather sizable contingent within the pro-Trump religious cult who claim to be prophets, and a uniform prophecy repeatedly regurgitated by these people in the run-up to the 2020 election was that Donald Trump, ordained by God, would win reelection due to a divine mandate. Now that Joe Biden has been inaugurated, the Trump prophets are doing what they can to move the goal posts, and “prophetess” and “weather warrior” Kat Kerr is going into overdrive. During a recent livestream, Kerr channeled the voice of God, and God sounds just as delusional as she is. “But to the left, to the wicked, to those to chose to cheat and steal and lie, they shall have every curse come upon them, that they have spoke over my president, Donald J. Trump,” Kerr said, with he voice of God allegedly speaking though her. “I say that he is the president. He won! And in 2021, you will see that he won.” According to God (via Kerr), he still plans to “replace” Biden.
image
Sarayi AL Ansary
2021-01-25 10:55:36
A son reported his father, who participated in the storming of the Capitol, to the FBI weeks before the siege, saying his father 'would always tell me that he's going to do something big. Arrest them all & put them in Jail for life.
image
MARY L TRUMP
2021-01-25 10:47:13
''To anybody interviewing congressional republicans: first ask them if, in one word, they accept the results of the 2020 election. If they say anything other than yes, cut their mics and end the interview. Better yet, find out ahead of time and don't have them on at all.''
image
Jessey Cherian
2021-01-25 10:44:50
rump is a racist, misogynistic, xenophobic, homophobic criminal. He must be prosecuted now that he's left office
image
മൂത്രപ്പുരയിൽഇങ്കിലാബ്സിന്ദാബാദ്
2021-01-25 10:34:19
പണ്ടൊക്കെ സ്‌കൂളുകളിൽ രാഷ്ട്രീയം നിരോധിച്ചിരുന്നു. അന്നൊക്കെ ഏതെങ്കിലും കമ്യൂണിസ്റ്റുകാരൻറ്റെ മക്കൾ മൂത്രപ്പുരയിൽ നിന്ന് ഇങ്കിലാബ് സിന്ദാബാദ് വിളിക്കുമായിരുന്നു. അതുപോലെയാണ് ഇ മലയാളിയിൽ കുറെ ഭീരുക്കൾ/ ഭീരു. ഒരാൾ തന്നെ പല വ്യജ പേരിൽ സ്ഥിരം ഡെമോ ക്രാറ്റുകളെ ചീത്ത വിളിക്കുന്നു. അവൻറ്റെ ട്രംപ് ദൈവം പടിയിറങ്ങി എന്ന് ഇയാൾക്ക് അറിയുമോ, അതോ ഇപ്പോഴും ബേസ്മെൻറ്റിൽ തന്നെ എന്ന് തോന്നുന്നു. ഇയാളുടെ ഭാര്യയോട് പറയു, അയാളുടെ ഹീറോ ഉടൻ ജെയിലിൽ പോകും എന്ന്. -naradhan Houston
image
ചൊറിച്ചിലും ഞരബു പൊട്ടലും
2021-01-25 10:24:56
സത്യം കേൾക്കുമ്പോൾ ചിലർക്ക് ചൊറിച്ചിലും ഞരബു പൊട്ടലും ഭ്രാന്തും ഒക്കെ ഉണ്ടാവും. അവർ നുണയൻമ്മാരും നുണയനെ ഹീറോ ആക്കിയവരും ആണ്. ഉത്സവം കണ്ട് ഇളിക്കാനും മാന്താനും മാത്രമേ കുരങ്ങന് സാധിക്കു. ആനയെ വിരട്ടാൻ കുരങ്ങന് സാധിക്കില്ല. നിങ്ങൾ നിർഭയം എഴുതുക - ചാണക്യൻ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കാലിഫോർണിയയിലെ കോവിഡ് മരണസംഖ്യ 50,000 കടന്നു (റൗണ്ട് അപ്പ്)
ഇ.എം.സി. സി. ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷം മാര്‍ച്ച് 6-ന്
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി
ഗായകൻ സോമദാസിൻറെ കുടുംബത്തിന് ഫോമാ ഹെല്പിങ് ഹാൻഡ്സ് പത്ത് ലക്ഷം രൂപ ഉടനെ കൈമാറും.
കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
പി. എഫ്. ജി. എ സഭാംഗം ജോണ്‍ കുരിയന്‍ (70 ) അന്തരിച്ചു
തോമസ് നൈനാന്‍ (നോബിള്‍)ഡാളസ്സില്‍ അന്തരിച്ചു
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി
പാഠം ഒന്നു പിണറായിയുടെ വിലാപങ്ങള്‍ (ചാരുംമൂട് ജോസ്)
2024 റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പായിരിക്കുമെന്ന് മിറ്റ്‌റോംനി
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
സി ഐ സാമുവേല്‍ ഡാളസില്‍ അന്തരിച്ചു.
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
റവ. അനു ഉമ്മന്റെ മാതാവ് റോസമ്മ ഉമ്മന്‍ (73) നിര്യാതയായി 
കാര്‍ട്ടൂണ്‍: സിംസണ്‍
കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?
ട്രംപ് മത്സരിച്ചാൽ  റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം ഉറപ്പെന്ന്  മിറ്റ് റോംനി 
കേരള സെന്റർ ആരോഗ്യ പ്രവർത്തകരെയും ഫസ്റ്റ് റെസ്പൊണ്ടേഴ്സിനെയും  ആദരിച്ചു 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut