കോവിഡ് ബാധിതനായ എം വി ജയരാജന്‍റെ നില ഗുരുതരം
VARTHA
25-Jan-2021
VARTHA
25-Jan-2021

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനില ഗുരുതരം. നിലവില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ന്യൂമോണിയയോടൊപ്പം കടുത്ത പ്രമേഹവുമുള്ളതാണ് ജയരാജന്റെ ആരോഗ്യനില വഷളാക്കിയത്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ അദ്ദേഹം.
ജയരാജനെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജയരാജനെ പരിശോധിക്കുക. ആരോഗ്യമന്ത്രി മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ കണ്ടു.
നേരത്തെ കെകെ ശൈലജയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഒരാഴ്ച മുന്‍പാണ് എം.വി ജയരാജന് കോവിഡ് ബാധിച്ചത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments