image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗ്ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധം: ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

VARTHA 25-Jan-2021
VARTHA 25-Jan-2021
Share
image
കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗ്ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍.

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുമ്പോള്‍ ന്യായീകരണമല്ല, തിരുത്തലുകളാണ് സര്‍ക്കാര്‍ നടത്തേണ്ടത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും വായിച്ചു പഠിക്കാന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പും മന്ത്രിയും തയ്യാറാകണം. 2006 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും 80:20 അനുപാതമില്ല. അതേസമയം ബംഗാള്‍, ബീഹാര്‍ ഉള്‍പ്പെടെ നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുസ്ലീം പിന്നോക്കാവസ്ഥ മാത്രമാണ് ഈ പഠനത്തിന്റെ അടിസ്ഥാനമെന്ന് വ്യക്തമാക്കുന്നുമുണ്ട്. സച്ചാര്‍ കമ്മിറ്റി പഠനംനടത്തിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സാമൂഹ്യ വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ്ലീം സമുദായം ഉയര്‍ന്ന നിലവാരത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തുമില്ലാത്ത 80:20 അനുപാതം കേരളത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ന്യായീകരണം അംഗീകരിക്കാനാവില്ല. തൊട്ടടുത്ത് തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്ര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ക്രൈസ്തവ ക്ഷേമപദ്ധതികള്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ടിനെയും അടിസ്ഥാനപ്പെടുത്തിയല്ല; മറിച്ച്, ഭരണത്തിലിരിക്കുന്നവരുടെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും മാത്രമാണ് ഈ സംസ്ഥാനങ്ങളിലെ നിരവധിയായ ക്രൈസ്തവ ന്യൂനപക്ഷപദ്ധതികള്‍ക്ക് പിന്നിലുള്ളത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 9 (കെ)യില്‍ ക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതികമായി വേണമെന്ന് സൂചിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സര്‍ക്കാരിനെതിരെയുള്ള 2021 ജനുവരി 7ലെ കോടതിവിധി ഇപ്പോള്‍ നിലനില്‍ക്കുകയാണ്.

80:20 അനുപാതത്തിന് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് 2019 ഒക്ടോബര്‍ 14ന് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശരേഖയിലൂടെ പരസ്യമാക്കിയിട്ടുണ്ട്. ക്ഷേമപദ്ധതികളുടെ അടിസ്ഥാനം പിന്നോക്കാവസ്ഥ മാത്രമല്ല വളര്‍ച്ചാനിരക്കിലെ കുറവുമാണ്. ഒന്നരപ്പതിറ്റാണ്ടിനുമുമ്പുള്ള സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ അവസ്ഥയാണോ അതിന്റെ ഗുണഭോക്താക്കള്‍ക്ക് ഇപ്പോഴുള്ളതെന്ന് വിലയിരുത്തപ്പെടണം. മതസംവരണവും ക്ഷേമപദ്ധതികളും പിന്നോക്കവകുപ്പിന്റെ ഒബിസി ഗുണഫലങ്ങളും അനുഭവിക്കുന്നതും മദ്രസ നടത്തിപ്പും മതപഠനങ്ങളും മതേതരത്വം മുഖമുദ്രയാക്കിയ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണെന്നുള്ളത് ആരും മറക്കരുത്.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ വിവേചനം സംബന്ധിച്ച് ക്രൈസ്തവര്‍ സംസാരിക്കുന്നത് ഇതര സമുദായങ്ങളോടല്ല; മറിച്ച്, സംസ്ഥാന സര്‍ക്കാരിനോടാണ്. ഇതിന്റെ പേരില്‍ സമുദായ സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും സാഹോദര്യവും തകര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ പ്രധാന കാരണം ന്യൂനക്ഷേമവകുപ്പിന്റെ നീതിനിഷേധവും പ്രവര്‍ത്തനപരാജയവും അവസരവാദവുമാണ്. ചര്‍ച്ചകള്‍ നടത്താമെന്ന വകുപ്പുമന്ത്രിയുടെ അഭ്യര്‍ത്ഥന ഇനിയും മുഖവിലയ്ക്കെടുക്കുന്നില്ല. 57 മാസം അധികാരത്തിലിരുന്ന് തുടരുന്ന നീതിനിഷേധം പൊതുതെരഞ്ഞെടുപ്പിനുമുമ്പുള്ള 3 മാസംകൊണ്ട് പരിഹരിക്കപ്പെടുമെന്ന് ക്രൈസ്തവര്‍ പ്രതീക്ഷിക്കുന്നില്ല.

ഇതരസംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പാഠമാക്കി മാറ്റങ്ങള്‍ക്കു തയ്യാറാകുവാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് തയ്യാറാകണം. സച്ചാര്‍, പാലൊളി കമ്മറ്റികളെന്നുപറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടക്കുവാന്‍ ഇനിയും അനുവദിക്കില്ലന്നും അധികാരത്തിന്റെ മറവില്‍ സമൂഹത്തില്‍ സാമൂദായിക മതഭിന്നത സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.  

ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്‍






Facebook Comments
Share
Comments.
image
benoy
2021-01-25 16:45:55
ബഹുമാനപ്പെട്ട കോട്ടയം കാതോലിക്കാസ്ത്രീ, ഇവിടെ അഭയായും, ലൂസിയും ,ഫ്രാങ്കോയുമൊന്നുമല്ലല്ലോ പ്രശനം. ഷെവലിയാർ കേരളത്തിലെ ന്യൂനപക്ഷ വകുപ്പ് കാണിക്കുന്ന തെമ്മാടിത്തരത്തെപ്പറ്റിയാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. വെറുതെ ആനക്കാര്യത്തിനിടക്ക് ചേനക്കാര്യം പറഞ്ഞു വായനക്കാരെ അധിക്ഷേപിക്കരുത്.
image
കോട്ടയം കത്തോലിക്കസ്ത്രീ
2021-01-25 12:03:05
ന്യൂന പക്ഷം എന്ന് കീറ്റുമ്പോൾ അതിൽ കുപ്പായക്കാരായ സ്ത്രീകളും പെടില്ലേ ഷെവലിയാരേ?. കുപ്പായ പെണ്ണുങ്ങൾ പീഡിപ്പിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. നിങ്ങൾ ഇതുവരെ അതിനെതിരെ ശബ്ധിച്ചിട്ടില്ല. കുപ്പായ പുരുഷനെ പേടി അല്ലേ?. ചിലപ്പോൾ ഷെവലിയാർ പട്ടവും പോകും. ഇതിനെ നല്ല ചമരീര് കാരൻ എന്നാണ് ഞങ്ങൾ കോട്ടയംകാർ പറയുന്നത്. നിങ്ങൾക്ക് ചുണ ഉണ്ടോ ലൂസിക്കുവേണ്ടിയും അഭയക്കു വേണ്ടിയും സംസാരിക്കാൻ? നിങ്ങൾ ഫ്രാങ്കോയെ ചുമക്കുന്നവൻ അല്ലേ? - കോട്ടയം കത്തോലിക്കസ്ത്രീ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ 50 കിലോ ഭക്ഷണം പാഴാക്കുന്നതായി റിപ്പോര്‍ട്ട്
കര്‍ഷകര്‍; ഇന്ന് എക്‌സ്പ്രസ്‌വേ ഉപരോധിക്കും
മൂ​ത്തൂ​റ്റ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​ജി. ജോ​ര്‍ജ് മു​ത്തൂ​റ്റ് (72) നി​ര്യാ​ത​നാ​യി
സുവര്‍ണചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്‌റക്ഷന്; പ്രേക്ഷകപുരസ്‌കാരം ചുരുളിക്ക്
ഡോളര്‍ കടത്ത് കേസില്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്; 12ന് ഹാജരാവണം
രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇത്തവണ കോണ്‍ഗ്രസില്‍ സീറ്റില്ല
തമിഴ്‌നാട്ടില്‍ സിപിഐ ആറ് സീറ്റില്‍ മത്സരിക്കും; സിപിഎം- ഡിഎംകെ ചര്‍ച്ച തുടരുന്നു
ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കില്ലെന്ന് ജോസഫ് വിഭാഗം; യു.ഡി.എഫില്‍ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി
കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മത്സരിക്കും, കൊയിലാണ്ടിയില്‍ പി. സതീദേവി, ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, കളമശേരിയില്‍ രാജീവ്
ടേക്ക് ഓഫിന് തൊട്ടു മുന്‍പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരന്‍
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു
'ലിറ്റില്‍ സ്റ്റാര്‍ ഓപ്പറേഷന്‍'; വിദ്യാഭ്യാസ സഹായ പദ്ധതി ആരംഭിച്ചു
സിപി.എം. സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക
ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി; ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയില്‍
കേരളത്തില്‍ 2776 പേര്‍ക്ക് കൂടി കോവിഡ്, 66,103 സാമ്പിള്‍ പരിശോധിച്ചു
കസ്റ്റംസ് നീക്കത്തിനെതിരെ എല്‍.ഡി.എഫ് മാര്‍ച്ച്‌
കോവിഡ് വ്യാപനം രൂക്ഷം; കുവൈറ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
ചരിത്ര സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍
ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്: കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം
ഡോളര്‍ കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും പങ്കെന്ന് സ്വപ്നയുടെ മൊഴി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut